പട്ടിപോലും തിന്നാത്തെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുമ്പോള്‍, ഒരുകാര്യം പറയട്ടെ നിങ്ങള്‍ ഇതും കഴിക്കും,ഇതിലും മോശമായതും കഴിക്കും

 

സൗജന്യമായി ലഭിക്കുന്നതിനെ കുറ്റം പറയുന്നത് മലയാളികളുടെ പൊതു സ്വഭാവമാണ്. ലോക്ഡൗണില്‍ രാജ്യം ദുരിതത്തിലായിരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകളിലൂടെ സൗജന്യ അരിവിതരണം നടത്തിയിരുന്നു. ഇതിനിടെ അരിയുടെ ഗുണമേന്മയെ പരിഹസിച്ചു കൊണ്ടുള്ള പോസ്റ്റുകളും കമെന്റുകളും സോഷ്യല്‍ മീഡിയല്‍ വൈറലായി. ഇപ്പോളിതാ ഈ വിഷയവുമായി ബന്ധപ്പെട്ട് അശോകന്‍ അക്ഷരമാല എന്നയാള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

അശോകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

രാവിലെ എന്റെ ഒരു സൗഹൃദം എഫ്ബിയില്‍ പോസ്റ്റുചെയ്ത ചിത്രം രാവിലെ റേഷ9കടയില്‍നിന്നും വാങ്ങിയ 15 കിലോ അരിയെക്കുറിച്ച് ‘പട്ടിപോലും തിന്നില്ലന്നൊരു ‘കമന്റും. ഈ പോസ്റ്റ് വായിച്ചുകഴിഞ്ഞപ്പോള്‍ എന്റെ മനസ്സ് 1966 കാലത്തേക്കൊന്നു പുറകോട്ടുപോയി. ഞാ9 എട്ടാം ക്‌ളാസ്സില്‍ പഠിക്കുന്ന കാലം അന്ന് നമ്മുടെ രാജ്യം വലിയ ഒരു ഭക്ഷ്യക്ഷാമം നേരിടുന്ന കാലം. പൈസ കയ്യിലുണ്ടെങ്കിലും ഇറക്കുമതി ഇല്ലാത്തതിനാല്‍ നാട്ടില്‍ അരികിട്ടുന്നില്ല. ഗോതമ്ബ് അന്ന് മലയാളിയുടെ ശീലമല്ല. നാട9വിത്തുകളും കൃഷിസമ്ബ്രദായവുമാണ് നാട്ടില്‍. വിളവുകുറവും പത്തുമാസം മൂപ്പുള്ള മുണ്ടകനും, ആറുമാസം വിളവുള്ള വിരിപ്പും കൂട്ടിവിതക്കുന്ന കൃഷിസമ്ബ്രദായം. ഇറക്കുമതി ഇല്ലെങ്കില്‍ നാട് പട്ടിണിയാകും.

അത്തരമൊരു കാലമായിരുന്നു 1966കള്‍. ഉള്ളയരി പൂഴ്ത്തിവെച്ച് കച്ചവടക്കാര്‍ വിലകൂട്ടി വില്‍ക്കുന്നകാലം.പൂഴ്ത്തിവെക്കുന്ന അരി നാട്ടുകാര്‍ പിടിച്ചെടുത്ത് സൗജന്യമായി വിതരണം ചെയ്യുന്ന കാലം. സ്‌ക്കൂള്‍വിട്ടുവന്നാല്‍ അമ്മുമ്മ സഞ്ചിയും പൈസയും റേഷ9കാര്‍ഡും തന്ന് ടൗണിലേക്കോ,മറ്റെവിടെയെങ്കിലും അരി പിടിക്കുകയോ, വിലകുറച്ച് വില്‍ക്കുന്നത് കണ്ടുപിടിച്ച് അരിവാങ്ങി കൊണ്ടുവരണം. വെളിയിലേക്ക് ഇറങ്ങുമ്‌ബോള്‍ത്തന്നെ ന്യൂസ്‌കിട്ടും ഇന്ന സ്ഥലത്ത് അരിപിടിച്ചു എന്ന്.ഉട9 അങ്ങോട്ടു കുതിക്കലാണ് എന്റെ ജോലി. അന്ന് ആലപ്പുഴയിലെ മുതലാളിമാരില്‍ ഒരാളാണ് പോലാ റെഡ്യാര്‍. ആലപ്പുഴ ഇരുമ്ബുപാലത്തിനു സമീപമുള്ള റെഡ്യാരുടെ കടയില്‍ പൂഴ്ത്തിയ അരി നാട്ടുകാര്‍ പിടിച്ച് സൗജന്യ വിതരണം തുടങ്ങി. അന്ന് രണ്ടുകിലോ അരിക്കുവേണ്ടി രണ്ടുമണിക്കൂര്‍ ക്യൂ നിന്ന എന്റെ ബാല്യം ഞാ9 എങ്ങനെ മറക്കും. വീട്ടില്‍ മെമ്ബറന്മാര്‍ കൂടുതല്‍ രണ്ടുകിലോ എവിടെ തികയാ9 ഉള്ളതുകൊണ്ട് ഓണംപോലെ. ക്രൈസസ്സ് മാനേജ്‌മെന്റിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചത് എന്റെ അമ്മുമ്മയില്‍ നിന്നാണ്.

സ്‌ക്കൂള്‍ വിട്ടുവന്നാല്‍ അരിവേട്ട നടക്കുന്ന സ്ഥലമന്വേഷിച്ചു നടക്കലാണ് എന്റെ പ്രധാന ഡ്യൂട്ടി. അങ്ങനെ എത്രയെത്രനാള്‍.. ആ കാലത്താണ് ഏതോ രാജ്യത്തുനിന്ന് ഇറക്കുമതിചെയ്ത ‘മക്രോണി’എന്ന അരിയെത്തിയത് വേവു കുറവ്. സൂക്ഷിച്ചു പാചകം ചെയ്തില്ലെങ്കില്‍ കറുക്കുപോലാകും പശയും അതും ജനങ്ങള്‍ കഴിച്ചു. ആ കാലത്താണ് ഐ ആര്‍ 8 എന്ന വിത്തു വരുന്നത്. നമ്മുടെ കര്‍ഷകര്‍ അതും കൃഷിചെയ്തു. പക്ഷേ അതിനൊരു കയ്പ്പു രസമാണ്. പിന്നീട് റേഷ9കടവഴി ഒരുതരം വൃത്തികെട്ട വാടയുള്ള അരി എത്തിയത്.നിവൃത്തികേടുകൊണ്ട് അതും കഴിച്ച തലമുറയാണ് എന്റേത്.

ഈ പ്രതിസന്ധിഘട്ടം കഴിഞ്ഞാണ് ആലപ്പുഴക്കാര9 ഡോ. സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള കാര്‍ഷിക ശാസ്ത്രജ്ഞന്മാര്‍ പുതിയ വിളവുകുറഞ്ഞ വിത്തുകളുമായി എത്തി രാജ്യത്ത് ‘ഹരിതവിപ്‌ളവം’ആരംഭിക്കുന്നത്. അങ്ങനെയാണ് ജയ, രോഹിണി, സുരേഖയൊക്കെ രംഗത്തുവന്ന് രാജ്യം കാര്‍ഷിക കുതിപ്പിലേക്ക് മുന്നേറിയത്. തുടര്‍ന്നാണ് മലയാളിയായ വര്‍ഗ്ഗീസ്‌കുര്യന്റെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്ന ‘ധവള വിപ്‌ളവം ‘ഇങ്ങനെ രണ്ടു വിപ്‌ളവങ്ങളേ ഇന്ത്യയില്‍ നടന്നിട്ടുള്ളൂ. എന്തിനിത്രയേറെ പറഞ്ഞു? നമ്മളോര്‍ക്കണം നമ്മളെങ്ങനെ നമ്മളായെന്ന്.

എന്റെ 68 വര്‍ഷത്തെ ജീവിതത്തിനിടയില്‍ വീട്ടിലിരിക്കുമ്‌ബോള്‍ വീട്ടില്‍ 15 കിലോ അരിയെത്തിച്ചിട്ട് നിങ്ങള്‍ വീട്ടിലിരിക്കണം എന്നു പറയുമ്‌ബോള്‍ അനുസരിക്കാതെയിരിക്കുകയും പട്ടിപോലും തിന്നാത്ത അരിയെന്ന് കുറ്റപ്പെടുത്തുമ്‌ബോള്‍, ഒരുകാര്യം പറയട്ടെ നിങ്ങള്‍ ഇതും കഴിക്കും, ഇതിലും മോശമായതും കഴിക്കും. നന്നായി വിശക്കണം. കഞ്ഞിയ്ക്ക് കറി എന്തെന്ന് തെരക്കാതിരുന്ന ഒരു കാലമുണ്ടായിരുന്നു. സോറി അധികം നെഹളിക്കരുത്.