20 കോടിയുടെ നോട്ട് മല, ബം​ഗാൾ മന്ത്രി പാർത്ഥ ചാറ്റർജി അറസ്റ്റിൽ

അഴിമതി വീരനും കള്ളപണക്കാരനും എന്ന് കണ്ടെത്തിയ തൃണമൂൽ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.വലരെ ഉജ്ജ്വലമായ നീക്കങ്ങളാണ്‌ പശ്ചിമ ബംഗാളിൽ അഴിമതിക്കാർക്കും കള്ളപനക്കാർക്കും എതിരേ ഉണ്ടായിരിക്കുന്നത്. പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായിയായ അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് 20 കോടി രൂപയുടെ നോട്ടുകള്‍ കണ്ടെടുത്തതിന് പിന്നാലെയാണ് മന്ത്രിയുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയത്.ഇതോടെ മന്ത്രി കുടുങ്ങുകയായിരുന്നു. മന്ത്രിയുടെ സുഹൃത്തിന്റെ വീട്ടിൽ 20 കോടിയുടെ നോട്ടുകൾ കുന്ന് പോലെ കൂട്ടിയിട്ടിരിക്കുകയായ്യൂരുന്നു. ഇവിടെ നിന്നും നോട്ടുകൾ എണ്ണുന്ന ഒന്നിലധികം മിഷ്യനുകളും കണ്ടെത്തിയിരുന്നു. തുടർന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ വാണിജ്യ വ്യവസായ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു., ഈ റെയ്ഡിൽ 20 കോടി കണ്ടെത്തിയ സംഭവത്തിൽ മന്ത്രിക്കെതിരേ വ്യക്തമായ തെളിവുകൾ ലഭിച്ചു. മന്ത്രിയുടെ വസതിയിൽ നിന്നും വീണ്ടും പണം ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ട്.

അഴിമതിക്കെതിരേ ഘോരാ ഘോരം പ്രസംഗിക്കുന്ന മമത ബാനർജി വെ3റും ഒരു നാടകക്കാരി എന്നും അഭിനയക്കാരിയായ നേതാവ് എന്നും ദേശീയ തലത്തി വിമർശനം വന്നു. പഴുതുകൾ ഇല്ലാതെ അടപടലം നടന്ന നീക്കത്തിൽ കേന്ദ്ര സർക്കാർ നിയന്ത്രിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേടിയത് വൻ വിജയമാണ്‌. 20 കോടിയുടെ നോട്ടുകൾ കുന്ന് പോലെ കൂടി കിടക്കുന്ന ചിത്രങ്ങൾക്ക് താഴെ തലയും താഴ്ത്തി നില്ക്കുന്ന അഴിമതിക്കാരേ മന്ത്രിമാരാക്കിയ മമതാ ബാനർജിയുടെ ചിത്രമാണ്‌ എല്ലായിടത്തും ഇപ്പോൾ ട്രോളുകളായി വരുന്നത്

ഇപ്പോൾ അറസ്റ്റിലായ മന്ത്രിയുടെ ബിനാമിയായ അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിലാണ് 20 കോടി രൂപ കണ്ടെടുത്തത്. പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷനിലെയും പശ്ചിമ ബംഗാള്‍ െ്രെപമറി എജുക്കേഷന്‍ ബോര്‍ഡിലെയും റിക്രൂട്ട്‌മെന്റ് അഴിമതിയില്‍ നിന്നുള്ള വരുമാനമാണ് ഈ തുകയെന്നാണ് ഇഡിയുടെ സംശയം. മുന്‍ വിദ്യാഭ്യാസമന്ത്രി കൂടിയാണ് പാര്‍ത്ഥ ചാറ്റര്‍ജി.

ദേശീയ തലത്തിൽ അഴിമതിക്കെതിരായി നടക്കുന്ന വൻ നീക്കങ്ങളാണിത്. അഴിമതിയും കള്ള പണവും പിടിക്കാൻ തുടങ്ങിയത് തന്നെ നരേന്ദ്ര മോദിയുടെ കാലം മുതലാണ്‌. മുമ്പ് നമുക്കറിയാം 2 .12 ലക്ഷം കോടി രൂപയുടേയാണ്‌ 2 ജി സെപ്ക്ടം അഴിമതി മൻ മോഹൻ സിങ്ങ് അധികാരത്തിൽ ഇരുന്നപ്പോൾ നടന്നത്. അഴിമതിയുടെ ആയിര..ലക്ഷം അങ്ങിനെയുള്ള കോടികളുടെ കണക്കുകൾ മാറി ഇപ്പോൾ ഹൈവേയും, ബുറ്റ് ട്രയിനും , പാലങ്ങളും ഒക്കെ നിർമ്മിക്കുന്ന കണക്കിലേക്ക് നമ്മുടെ ആയിരങ്ങളുടെ കോടി കണക്കുകൾ മാറിയിരിക്കുന്നു. പ്രതിപക്ഷം വൻ നീക്കങ്ങൾ നടത്തുമ്പോഴും നരേന്ദ്ര മോദി സർക്കാരിനും ബിജെപി ഭരിക്കുന്നിടത്തും അഴിമതി ആരോപണം പോലും ഉന്നയിക്കാൻ പോലും പ്രതിപക്ഷത്തിനു സാധിക്കുന്നില്ല. ഇതിനു ഒരു കാരണം ഉണ്ട്. ബിജെപി നേതാക്കളാണ്‌ മന്ത്രിമാരും പ്രധാനമന്ത്രിമാരും എങ്കിലും ആർ എസ് എസ് എന്ന രാജ്യ സ്നേഹവും അമിത ദേശീയ വികാരം ഉതുമായ ഒരു പ്രസ്ഥാനം ബിജെപിക്ക് പുറത്ത് ഉണ്ട്. അവർ അറിയാതെ ഒന്നും നടക്കില്ല. ആ കർശന നിയന്ത്രണത്തിന്റെ കഴുകൻ കണ്ണുകൾ തന്നെയാണ്‌ അഴിമതിയെ ഇല്ലാതാക്കിയുള്ള നീക്കവും അഴിമതിക്കാരേ തൂക്കി എടുത്ത് ജയിലിൽ ആക്കുന്ന വൻ നടപടികളും

മുമ്പ് പഞ്ചാബിൽ ഒരു എ.പി.പി മന്ത്രി അഴിമതി മൂലം പുറത്തായിരുന്നു. ദില്ലിയിലെ ആം ആദ്മി മന്ത്രിയെ അഴിമതിയും കള്ളപണം കേസിലും അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ബംഗാളിൽ ആരെയും ഞെട്ടിപ്പിക്കുന്ന നോട്ട് കൂമ്പാരങ്ങൾ ഇ ഡി പിടിച്ചെടുത്തപ്പോൾ അത് ഒരു അമ്പരപ്പിക്കുന്ന വാർത്തതന്നെ ആയിരുന്നു..

തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ വ്യവസായ – വിദ്യാഭ്യാസമന്ത്രിയുമായ പാർത്ഥ ചാറ്റർജിയുടെ സുഹൃത്ത് അർപിത മുഖർജിയുടെ വസതിയിൽ നടത്തിയ റെയ്‌ഡിൽ ഇരുപത് കോടി പിടിച്ചെടുത്തതും പിന്നാലെ മമതയുടെ മന്ത്രിയെ തന്നെ അറസ്റ്റ് ചെയ്യാനും ചങ്കൂറ്റം കാണിച്ച ഇ ഡിയുടെ അവരുടെ ശക്തിയും കരുത്തും അറിയിച്ച് കൊടുക്കുകയാണ്‌. അതായത് അഴിമതി നടത്തിയാൽ മുന്നറിയിപ്പ് പോലും ഇല്ലാതെ അത് മന്ത്രി ആയാലും മുഖ്യമന്ത്രി ആയാലും തൂക്കി എടുത്ത് അകത്തിടുംജ് എന്ന വ്യക്തമായ സന്ദേശമാണ്‌ നല്കുന്നത്. കേരളത്തിൽ ഇ.ഡിയെ ചീത്ത വിളിക്കുന്ന വിഡി സതീസനും മുഖ്യമന്ത്രിക്കും ഒക്കെ ഇത് ഒരു ഉഗ്രൻ താക്കീത്