അച്ചൻ പോയിട്ട് ആറു വർഷം, വല്ലാതെ മിസ്സ് ചെയ്യുന്നെന്ന് ഭാവന

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഭാവന. വിവാഹ ശേഷം മലയാളത്തിൽ നിന്നും കന്നഡ സിനിമകളിൽ സജീവമാണ് താരം. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2018ൽ ആണ് നടി വിവാഹിതയാകുന്നത്. കന്നട നടനും നിർമ്മാതവുമായ നവീനാണ് ഭാവനയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. ഭാവനയുടെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകരും കാത്തിരിക്കാറുണ്ട്. സോഷ്യൽ മീഡിയകളിലും സജീവമാണ് നടി. അടുത്തിടെ സുഹൃത്തുക്കൾക്കൊപ്പമുള്ള ഡാൻസ് വീഡിയോകളൊക്കെ ഭാവന പങ്കുവെച്ചിരുന്നു.

അച്ഛന്റെ ഓർമ ദിനത്തിൽ ഭാവന പങ്കുവെച്ച ചിത്രം വൈറലാവുന്നു..ജി ബാലചന്ദ്ര മേനോനാണ് ഭാവനയുടെ അച്ഛൻ. 2015 സെപ്റ്റംബറിലാണ് അദ്ദേഹം യാത്രയായത്. നിങ്ങളില്ലാതെ ആറ് വർഷം എന്നാണ് അച്ഛനെ ഓർത്ത് താരം കുറിച്ചത് .അച്ഛനെ മിസ് ചെയ്യുന്നുവെന്നും ഭാവന പറയുന്നു.

കന്നഡയിലാണ് ഇപ്പോൾ ഭാവനയുടെ അധികം ചിത്രങ്ങളും. ഇൻസ്‌പെക്ടർ വിക്രം ആണ് നടിയുടെതായി ഒടുവിൽ തിയ്യേറ്ററുകളിൽ എത്തിയ ചിത്രം. 96ന്റെ കന്നഡ പതിപ്പായ 99ൽ തൃഷയുടെ വേഷത്തിൽ ഭാവനനയായിരുന്നു അഭിനയിച്ചത്. ബജ്‌റംഗി 2, ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ അറ്റ് ജിമെയിൽ.കോം തുടങ്ങിയവയാണ് ഭാവനയുടെ പുതിയ സിനിമകൾ.