മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി

തിരുവനന്തപുരത്ത്. മലപ്പുറത്തെ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി. മലപ്പുറത്ത് എല്‍ഡിഎഫ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയില്‍ പങ്കെടുത്തുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം ചട്ടലംഘനമാണെന്ന് ബിജെപിയുടെ പരാതിയില്‍ പറയുന്നു.

മുഖ്യമന്ത്രി മതത്തിന്റെ പേരില്‍ പ്രചാരണം നടത്തി. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നും ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രി നടത്തിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗമാണെന്നും.

ഹിന്ദു മുസ്ലീം വിഭജനമുണ്ടാക്കി വിഭജനമുണ്ടാക്കി വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. അതിനാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗങ്ങളില്‍ നിന്നു മുഖ്യമന്ത്രിയെ വിലക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.