മലപ്പുറത്ത് രണ്ടരവയസ്സുകാരി മരിച്ചത് മര്‍ദനമേറ്റെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മലപ്പുറം. രണ്ടരവയസ്സുകാരി കാളിയകാവില്‍ മരിച്ചത് മര്‍ദനത്തെ തുടര്‍ന്നാണെന്ന് പ്രാഥമിക പോസ്‌റ്റോമോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലും പരിക്കേറ്റിരുന്നു. ഇവയാണ് കുട്ടുയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കുട്ടിയുടെ തലയിൽ രക്തം കട്ടപിടിച്ചതായും വാരിയെല്ല് പൊട്ടിയതായും പോസ്‌റ്റോമോർട്ടം റിപ്പോർട്ടിലുണ്ട്. രണ്ടരവയസ്സുകാരിയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും പിതാവ് മുഹമ്മദ് ഫായിസിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.

അതേസമയം മുഹമ്മദ് ഫായിസിനെതിരെ ഭാര്യയും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കിയിരുന്നു.