വിവാഹത്തിനുമുമ്പുതന്നെ ശ്രീദേവി ​ഗർഭിണിയായി, ബോണിയുടെ കുഞ്ഞാണെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി

തമിഴ് നാട്ടിലെ ഒരു തെലുങ്ക് കുടുംബത്തിലാണ് ശ്രീദേവി ജനിച്ചത്. നാലാമത്തെ വയസുമുതൽ അഭിനയം തുടങ്ങി. 1967ൽ കന്ദൻ കരുണൈ” എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് തമിഴ്നാടിന്റെ അതിർത്തികൾ കടന്ന് തെലുങ്ക, ബോളിവുഡ്, മലയാള സിനിമാ ലോകത്ത് സ്ഥിര സാന്നിധ്യമായി. നിരവധി ചിത്രങ്ങളിലഭിനയിച്ച് ശ്രീദേവിയുടെ വേർപാട് ചലച്ചിത്ര ലോകത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അമ്പത്തിയാറാെമത്തെ വയസ്സിൽ 2018 ഫെബ്രുവരി 24ന് ദുബായിലാണ് താരം അന്തരിച്ചത്.

1976ൽ പുറത്തിറങ്ങിയ മൂൻഡ്രു മുടിച്ചു എന്ന ചിത്രത്തിൽ രജനീകാന്ത്, കമൽഹാസൻ എന്നിവരൊടൊപ്പം ശ്രീദേവി അവതരിപ്പിച്ച കഥാപാത്രം സിനിമാ ജീവിതത്തിൽ വഴിത്തിരിവാകുകയായിരുന്നു. അതിനുശേഷം കമൽഹാസന്റെ നായികയായി ഒരുപാട് ചിത്രങ്ങൾ. ശ്രീദേവിയും ബോണി കപൂറും തമ്മിലുള്ള പ്രണയം ഒരു തുറന്ന പുസ്തകമായിരുന്നു. ബോണി കപൂർ നിർമ്മിച്ച മിസ്റ്റർ ഇന്ത്യ എന്ന ചിത്രത്തിന് ശേഷമാണ് ബോണി കപൂറും ശ്രീദേവിയും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തെത്തുന്നത്. ഈ സമയം ബോണി കപൂർ വിവാഹിതനായിരുന്നു. മോന കപൂർ ആയിരുന്നു ആ സമയം ബോണി കപൂറിന്റെ ഭാര്യ.

ബോണി കപൂറിന്റെ ജീവിതസഖിയാകുമ്പോൾ മോനയ്ക്ക് 19 വയസ്സായിരുന്നു പ്രായം. ഇരുവരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. കുടുംബ ജീവിതത്തിന്റെ തുടക്കം ഇരുവരും വളരെ നന്നായി ആസ്വദിച്ചു. ഇരുവരും മാതൃകാ ദമ്പതികളായിരുന്നു. ഇതിനിടെയിലാണ് ബോണിയുടെയും മോനയുടെയും ജീവിതത്തിലേക്ക് ശ്രീദേവി കടന്നുവരുന്നത്.

മോനയുടെ അടുത്ത സുഹൃത്തായിരുന്നു ശ്രീദേവി. ബോണി കപൂറിനെ തുടക്കത്തിൽ സ്വന്തം സഹോദരനെ പോലെയാണ് ശ്രീദേവി കണ്ടിരുന്നത്. മോനയുടെയും ബോണിയുടെയും വീട്ടിൽ വന്ന് ശ്രീദേവി താമസിക്കാറുണ്ട്. ബോണി കപൂറിന് ഒരു രക്ഷാബന്ധൻ ദിവസം ശ്രീദേവി രാഖി കെട്ടികൊടുത്തിട്ടുണ്ട്. എന്നാൽ, ഏറെ കഴിയുംമുൻപ് ശ്രീദേവിയും ബോണി കപൂറും കൂടുതൽ അടുത്തു. ഇരുവരും പ്രണയത്തിലായി. ശ്രീദേവിയും ബോണി കപൂറും തമ്മിൽ പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോൾ താൻ ഞെട്ടിയെന്ന് മോന പഴയൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. വിവാഹത്തിനു മുൻപ് ബോണിയുടെ കുഞ്ഞിനെ ശ്രീദേവി ഗർഭം ധരിച്ചിരുന്നതായും ഇക്കാര്യം അറിഞ്ഞപ്പോഴാണ് ബോണിയുടെ ജീവിതത്തിൽ നിന്ന് താൻ മാറിനിന്നതെന്നും മോന പറഞ്ഞിരുന്നു.

ബോണി കപൂറിന് ആദ്യഭാര്യയിൽ ഉണ്ടായ മക്കളാണ് അർജുൻ കപൂറും അൻഷുല കപൂറും.മോനയിൽ നിന്നും വിവാഹമോചനം തേടിയ ശേഷമാണ് ബോണി കപൂർ ശ്രീദേവിയെ വിവാഹം ചെയ്യുന്നത്. അന്ന് 11 വയസ് മാത്രമായിരുന്നു അർജുന്റെ പ്രായം. 2005ൽ കാൻസർ ബാധിച്ച് മോന മരിച്ചിട്ടും അച്ഛനെ ആശ്രയിക്കാൻ അർജുനും സഹോദരി അൻഷുലയും തയ്യാറായില്ല. ശ്രീദേവി ജീവിച്ചിരിക്കുമ്പോൾ അർജുൻ അർധ സഹോദരിമാരുമായി ഒരു തരത്തിലുമുള്ള ബന്ധം പുലർത്തിയിരുന്നില്ല. എന്നാൽ ശ്രീദേവിയുടെ മരണവാർത്ത കേട്ടയുടൻ അർജുൻ കപൂർ പിതാവിന് അരികിൽ എത്തുകയും മരണാനന്തര ചടങ്ങുകൾ ചെയ്യുകയും ചെയ്തു.