കാറിനടിയില്‍ കുടുങ്ങി ബൈക്ക് ; അടിയിൽ കുടുങ്ങിയ ബൈക്കുമായി കാർ നീങ്ങിയത് മൂന്ന് കിലോമീറ്റര്‍

ഗുരുഗ്രാം : അടിയിൽ കുടുങ്ങിയ ബൈക്കുമായി കാര്‍ മുന്നോട്ട് പോയത് മൂന്ന് കിലോമീറ്റര്‍. റോഡില്‍ തീപ്പൊരി ചിതറിച്ച് ഒരു കാര്‍ ബൈക്കും വലിച്ചിഴച്ച് പോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഡല്‍ഹി ഗുരുഗ്രാമില്‍ ബുധനാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. ഗുരുഗ്രാമിലെ സെക്ടര്‍ 65-ല്‍ വഴിയരികില്‍ നിര്‍ത്തിയിരിക്കുകയായിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇതോടെ കാറിനടിയിൽ ബൈക്ക് കുടുങ്ങി.

എന്നാൽ ഡ്രൈവർ കാർ നിർത്തിയില്ല. അടിയിൽ കുടുങ്ങിയ ബൈക്കുമായി കാർ മൂന്ന് കിലോമീറ്ററോളം മുന്നോട്ട് പോയി. റോഡിലുണ്ടായിരുന്ന മറ്റ് വണ്ടിക്കാര്‍ പറഞ്ഞുവെങ്കിലും കാര്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്താന്‍ കൂട്ടാക്കിയില്ല എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഫരീദാബാദ് സ്വദേശിയായ സുശാന്ത് മേത്ത എന്നയാളുടേതാണ് കാര്‍.

ഗുരുഗ്രാമില്‍ സ്വകാര്യസുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന മോനു എന്നയാളുടേതാണ് ബൈക്ക്. മോനു ജോലി കഴിഞ്ഞ് തിരിച്ചുപോകുംവഴിയാണ് അപകടം ഉണ്ടായത്. കാറുടമയെ കസ്റ്റഡിയില്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി ഗുരുഗ്രാം പോലീസ് അറിയിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കാറിനടിയിലെ കുടുക്ക് വിട്ട് ബൈക്ക് റോഡിലേക്ക് തെറിച്ച് വീണതോടെ കാര്‍ ഓടിച്ചിരുന്നയാള്‍ വണ്ടി നിര്‍ത്തി അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു എന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.