മരിച്ചിട്ടും രാജനെ വെറുതേ വിടാതെ നിയമം, ആത്മഹത്യയ്ക്കും ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും കേസ്

തിരുവനന്തപുരം: തീ കൊളുത്തി മരിച്ചിട്ടും രാജനെ വെറുതേ വിടാതെ നിയമം. നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ രാജനെതിരെ കേസ്. ആത്മഹത്യ, കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് കേസ്. നെയ്യാറ്റിന്‍കര പൊലിസ് സ്വമേധയാ ആണ് കേസെടുത്തത്. അഭിഭാഷക കമ്മീഷന്റെ മൊഴിയിലാണ് ജോലി തടസപ്പെടുത്തിയതിനെതിരെ കേസെടുത്തിരിക്കുന്നത്. പൊലിസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും റൂറല്‍ എസ്.പി അറിയിച്ചു.

അതേസമയം, നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പൊലിസുകാരനെതിരെ നടപടി എടുക്കുമെന്ന് ജില്ലാ കലക്ടര്‍ മക്കള്‍ക്ക് ഉറപ്പ് നല്‍കി. കലക്ടറുടെ വാക്കുകള്‍ വിശ്വാസത്തില്‍ എടുക്കുന്നതായി മരിച്ച ദമ്പതികളുടെ മക്കള്‍ പറഞ്ഞു. അമ്മയെ അച്ഛന് സമീപം അടക്കണമെന്നും മക്കള്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പ് നല്‍കി.

ക​ഴി​ഞ്ഞ 22 ന് ​ആ​ണ് രാ​ജ​നും ഭാ​ര്യ​യും ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. രാ​ജ​ന്‍ അ​യ​ല്‍​വാ​സി​യാ​യ വ​സ​ന്ത​യു​ടെ വ​സ്തു കൈ​യേ​റി കു​ടി​ല്‍​കെ​ട്ടി​യെ​ന്ന പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.ഇ​തി​ല്‍ കോ​ട​തി അ​ഭി​ഭാ​ഷ​ക ക​മ്മി​ഷ​നെ നി​യ​മി​ച്ചു. ക​മ്മി​ഷ​നു​മാ​യി വീ​ട് ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. രാ​ജ​ന്‍ ഭാ​ര്യ​യെ​യും ചേ​ര്‍​ത്തു​പി​ടി​ച്ച്‌ പെ​ട്രോ​ള്‍ ദേ​ഹ​ത്തൊ​ഴി​ച്ചു. എ​ന്നാ​ല്‍ പി​ടി​ച്ചു​മാ​റ്റാ​നെ​ത്തി​യ പോ​ലീ​സു​കാ​രന്‍ കൈ ​തട്ടിമാറ്റിയപ്പോള്‍ തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

താന്‍ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ലൈ​റ്റ​ര്‍ പോ​ലീ​സ് ത​ട്ടി​മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് രാ​ജ​ന്‍ ത​ന്നെ​യാ​ണ് മ​രി​ക്കു​ന്ന​തി​നു മു​ന്‍​പ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. താന്‍ പോലീസ് പിന്മാറാന്‍ വേണ്ടി ആണ് അങ്ങനെ ചെയ്തതെന്നും മരിക്കാന്‍ വേണ്ടി ചെയ്തതല്ല എന്നും രാജന്‍ പറഞ്ഞിരുന്നു.