ബലാത്സം​ഗ കേസ് 5ലക്ഷത്തിനു പോലീസ് സ്റ്റേഷനിൽ ഒത്തുതീർത്തു, പണം ഇരയിൽ നിന്നും അടിച്ച് മാറ്റി

എറണാകുളം തേവരയിൽ പട്ടികജാതിക്കാരിയെ ബലാൽസംഗം ചെയ്ത് വലിച്ചെറിഞ്ഞ കേസ് പോലീസ് സ്റ്റേഷനിൽ വയ്ച്ച് 5 ലക്ഷം രൂപയ്ക്ക് ഒത്ത് തീർത്തു. ഒത്ത് തീർത്തതിൽ കമ്മീഷൻ തുക കഴിച്ച് ബാക്കി 4 ലക്ഷം യുവതിക്ക് നല്കി കേസ് തീർന്നതായി എഗ്രിമെന്റ് ഉണ്ടാക്കി. തുടർന്ന് പ്രതി തന്നെ ഇരയേ ഭീഷണിപ്പെടുത്തി ആ 4 ലക്ഷം രൂപയും കൈക്കലാക്കി.

കഴിഞ്ഞ ഒരു മാസമായി തേവരയിലും അസിസ്റ്റന്റ് പോലിസ് ഓഫിസറുടെ അടുത്തും കയറി ഇറങ്ങുകയാണ് യുവതി. നിധിനെന്നു പറയുന്ന വ്യക്തിയുമായി ആറു വർഷത്തോളമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു, കല്യാണം കഴിക്കാമെന്ന വാ​ഗ്ദാനത്തോടെയാണ് ജീവിച്ചത്. പിന്നാലെ വിളിച്ചാൽ ഫോൺപോലും എടുക്കാതെയായി, പിന്നീട് നിധിന്റെ ബന്ധുവാണെന്നും പറഞ്ഞ് സം​ഗീതെന്നു പറയുന്ന ബന്ധു തന്നെ വിളിച്ച് കേസ് ഒത്തു തീർപ്പാക്കാമെന്നും തന്നോട് നാലര ലക്ഷം രൂപ നൽകാമെന്നും അറിയിച്ചെന്നും യുവതി കർമ ന്യൂസിനോട് പറഞ്ഞു

മരട് പോലിസ് സ്റ്റേഷനിൽ വെച്ചാണ് പണം നൽകിയത്. പിന്നാലെ. സം​ഗീതെന്നു പറയുന്ന ബന്ധു തന്നെ വിളിച്ച് കേസ് ഒത്തു തീർപ്പാക്കാമെന്നും തന്നോട് നാലര ലക്ഷം രൂപ തിരികെ നൽകണമെന്നും അറിയിച്ചു. തന്നെ സ്വീകരിക്കാമെന്നും വീട്ടിലെ പ്രശ്നങ്ങൾ മാറിയെന്നും പറഞ്ഞാണ് സം​ഗീത് നൽകിയ പണം അതുപോലെ വാങ്ങിക്കൊണ്ടുപോയത്. മുദ്രപ്പത്രത്തിൽ ഒപ്പിടുവിക്കുകയും ചെയ്തു. അത് വായിക്കാൻ പോലുള്ള സമയം പോലും നൽകിയില്ല. പിന്നാലെ നിധിൻ മറ്റൊരു വിവാഹം കഴിക്കുന്നുവെന്നറിഞ്ഞപ്പോൾ വിളിച്ച് ചോദിക്കുകയും ചെയ്തു, ആ സമയത്ത് നിനക്ക് നഷ്ടപരിഹാരം നൽകിയതല്ലേ. ഇനി നിന്നെ വേണ്ടയെന്ന് അറിയിക്കുകയായിരുന്നു

പോലിസിൽ പരാതി നൽകിയിട്ടും അറസ്റ്റ് ചെയ്തിട്ടില്ല. തേവര സ്റ്റേഷനിൽ വിളിക്കുമ്പോൾ പോലിസ് ഫോൺ പോലും എടുക്കുന്നില്ലെന്നും യുവതി കർമ ന്യൂസിനോട് പറഞ്ഞു.