മതതീവ്രവാദികള്‍ക്ക് ജെസ്‌നയുടെ തീരോധാനത്തിന് പിന്നില്‍ ബന്ധമില്ലെന്ന് സിബിഐ

തിരുവനന്തപുരം. ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതതീവ്രവാദ സംഘടനകള്‍ക്ക് ബന്ധമില്ലെന്ന് സിബിഐ. ജെസ്‌ന മരിച്ചതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. സിബിഐ 52 പേജുള്ള റിപ്പോര്‍ട്ടാണ് സിജെഎം കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ പിതാവിനുള്ള വിശദീകരണം 19ന് കേള്‍ക്കും.

ജെസ്‌ന മരിച്ചതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും തിരോധാനത്തില്‍ മത തീവ്രവാദികള്‍ക്ക് ബന്ധമില്ലെന്നും സിബിഐ പറയുന്നു. ആത്മഹത്യകള്‍ കൂടുതലായി നടക്കുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ജെസ്‌നയുടെ സുഹൃത്തിന്റെയും പിതാവിന്റെയും ബ്രെയിന്‍മാപ്പിങ് നടത്തിയെങ്കിലും കേസിന് സഹായകരമായ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല.

ജെസ്‌നയ്ക്ക് അധികം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല. കീപാഡ് ഉള്ള ഫോണാണ് ഉപയോഗിച്ചിരുന്നത്. വീട് വിട്ട് പോയപ്പോള്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ലെന്നും സിബിഐ പറയുന്നു. സമീപ ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും പരിശോധന നടത്തി. ലോവര്‍ പെരിയാര്‍ ഡാമിന്റെ പരിസരത്ത് തിരച്ചില്‍ നടത്തി. ഇന്റര്‍പോളിന്റെ സഹായത്തോടെ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചുവെന്നും സിബിഐ പറയുന്നു.