ഞാന്‍ ഇപ്പോഴും മദ്യപിക്കാറുണ്ട്, വീട്ടില്‍ എല്ലാരും മദ്യം കഴിക്കും, അതില്‍ യാതൊരു തെറ്റും തോന്നിയിട്ടില്ല; ചാര്‍മിള

മലയാള സിനിമയിൽ നിറഞ്ഞു നിന്ന സൗന്ദര്യമായിരുന്നു നടി ചാർമിള. ഇടവേളയ്ക്കു ശേഷം സിനിമയിൽ തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. 1991ലാണ് ധനം എന്ന ചിത്രത്തിലൂടെ ചാര്‍മിള മലയാളത്തില്‍ അരങ്ങേറിയത്. മോഹന്‍ലാലായിരുന്നു നായകന്‍. പിന്നീട് അങ്കിള്‍ബണ്‍, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല, കമ്പോളം, കടല്‍, രാജധാനി തുടങ്ങി 2005 വരെ സജീവമായിരുന്നു. അടുത്തിടെ വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ അമ്മ വേഷത്തില്‍ ചാര്‍മിള അഭിനയിച്ചു. അഭിനയിക്കാന്‍ വേണ്ടി സംവിധായകരും നടന്മാരും കിടക്ക പങ്കിടാന്‍ ക്ഷണിച്ചു എന്ന് ചാര്‍മിള അടുത്തിടെ തുറന്ന് പറഞ്ഞത് ആരാധകരെ വളരെയധികം ഞെട്ടിച്ചിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കുമുമ്പെ താരം ആശുപത്രിയിലായിരുന്നു, താരത്തെ സഹായിക്കാൻ ആരുമെത്തിയില്ല എന്നതരത്തിലുള്ള വാർത്തകളും പുറത്ത് വന്നിരുന്നു.

ചാര്‍മിള മദ്യപാനിയായ നടിയാണെന്ന പ്രചാരണം ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്നുണ്ട്. അതിനെക്കുറിച്ച് ചാർമിള പറഞ്ഞത് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. ഞാന്‍ നല്ലൊരു ക്രിസ്ത്യാനിയാണ്. ചെറുപ്പം മുതല്‍ക്കേ ഞങ്ങളുടെ വീട്ടില്‍ ഭക്ഷണത്തോടൊപ്പം വൈനും ബിയറും കഴിക്കുമായിരുന്നു. അതില്‍ യാതൊരു തെറ്റും തോന്നിയിരുന്നില്ല.

അടിവാരമെന്ന സിനിമയില്‍ അഭിനയിക്കുമ്പോഴായിരുന്നു അദ്ദേഹം എന്നില്‍നിന്നും അകന്നത്. ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ ബ്രാണ്ടി കഴിച്ചിരുന്നു. അക്കാലത്ത് എങ്ങനെയെങ്കിലും മരിക്കണമെന്ന ആഗ്രഹത്താല്‍ ഉറക്കഗുളിക ധാരാളം ഉപയോഗിച്ചിരുന്നു. എന്റെ അവസ്ഥയില്‍ അച്ഛന്‍ വല്ലാതെ ദുഃഖിച്ചിരുന്നു. സങ്കടങ്ങള്‍ മറക്കാന്‍ ഞാന്‍ വിവാഹിതയായെങ്കിലും ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല.

പിന്നീടാണ് രണ്ടാമതായി രാജേഷെന്ന ചെറുപ്പക്കാരനെ വിവാഹം കഴിച്ചത്. എന്റെ മകന്‍ അഡോണിസ് ജൂഡ് ജനിച്ചതോടെ എന്റെ ജീവിതമാകെ മാറിമറിഞ്ഞു. രാജേഷുമായി വേർപിരിഞ്ഞ ശേഷം എന്തു ചെയ്യണമെന്നു അറിയില്ലായിരുന്നു. ഏറെ ദിവസത്തെ അലച്ചിലിനൊടുവിൽ ഒരു ചെറിയ വാടക വീട് ഒപ്പിച്ചു. തമിഴ്നാട്ടിൽ ഒരു ചെറിയ തെരുവിലാണ് വീട്. ഹാളിൽ പായ വിരിച്ചാണ് കിടപ്പ്. നടിയെന്ന് പറഞ്ഞപ്പോൾ ഉടമയ്ക്കു വിശ്വാസം വന്നിരുന്നില്ല. തന്നെ കാണാൻ ഓരോരുത്തർ വരുമ്പോൾ അദ്ദേഹത്തിനു സംശയമാണ് ചാർമിള കൂട്ടിച്ചേർത്തു