മലകയറി പ്രശസ്തനായ ബാബു ലഹരിക്കടിമ, ലഹരി മൂത്ത് അഴിഞ്ഞാടുന്ന ദൃശ്യങ്ങൾ വൈറൽ

സുഹൃത്തുക്കളുമൊത്ത് ട്രക്കിം​ഗിന് പോകുന്നതിനിടെ മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയതിലൂടെ വാർത്തകളിൽ ഇടം പിടിച്ച ബാബു ലഹരിക്ക് അടിമ. ലഹരിക്കടിമയായതിനുശേഷം അഴിഞ്ഞാടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് ഇടയാക്കുന്നു. ബാബു കഞ്ചാവിന് അടിമയെന്നാണ് നാട്ടുകാർ പറയുന്നത്. ബാബു കഞ്ചാവ് ഉപയോഗിച്ച ശേഷം ലഹരി കഴിച്ച് അക്രമാസക്തനായി തെറി വിളിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ലഹരിയിൽ ബോധം നഷ്ടപ്പെട്ട ബാബു നിയന്ത്രിക്കാനെത്തിയ ചെറുപ്പക്കാരെയും ആക്രമിക്കുന്നുണ്ട്. താൻ ആത്മഹത്യ ചെയ്യാൻ പോകുന്നു എന്നലറിക്കൊണ്ടാണ് ബാബു അക്രമാസക്തനായത്.

ഏകദേശം ഒന്നരക്കോടിയോളം രൂപമുടക്കിയാണ് അന്ന് ബാബുവിനെ സൈന്യം രക്ഷപെടുത്തിയത്. അന്നും ലഹരിയുടെ ഉന്മാദത്തിലാണ് ബാബു മലയിലേക്ക് പോയതെന്ന് ഇപ്പോൾ വ്യക്തമാണ്. സാധരാണക്കാരുടെ നികുതിപ്പണത്തിൽ നിന്നെടുക്കുന്ന പണമാണ് അന്നും ബാബുവിനെ രക്ഷിക്കാനായി വിനിയോ​ഗിച്ചത്. വീഡിയോ വന്നതോടെ വൻ വിമർ‌ശനമാണ് ബാബുവിനെതിരെ ഉയരുന്നത്.

എല്ലാ സേന വിഭാഗങ്ങളെയും രണ്ടു ദിവസം മുൾമുനയിൽ നിർത്തിയ കോടികൾ ചിലവഴിച്ച് മലയിൽ നിന്നും താഴെ ഇറക്കിയ മലകയറി പ്രസിദ്ധനായ മലമ്പുഴ യിലെ ബാബു ഇങ്ങിനെ ആയി മാറുമോ എന്നും ചോദ്യം ഉയരുന്നു.അന്ന് ഭാരത സർക്കാർ കോടികൾ ചിലവാക്കി പട്ടാളവും ഹെലികോപ്റ്ററും എത്തിച്ച് രക്ഷിച്ചത്

മലമ്പുഴ ചേറാട് മലയിലെ പാറയിടുക്കിൽ കുടുങ്ങിയ യുവാവ് ബാബുവിനെതിരെ വനം വകുപ്പ് അന്ന് കേസെടുത്തിരുന്നു.. ബാബുവിനോടൊപ്പം മലകയറിയ വിദ്യാർഥികൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫെബ്രുവരി ഏഴിന് മലയിലെ പാറക്കൂട്ടത്തിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകൾക്ക് ശേഷം സൈന്യമെത്തി രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷദൗത്യ സംഘത്തിലെ രണ്ട് ജവാന്മാർ ബാബുവിന്റെ അരികിലേക്കെത്തി വടം കെട്ടി മലയുടെ മുകളിലേക്കെത്തിക്കുകയായിരുന്നു. 45 മണിക്കൂറോളമായി ജലപാനം ലഭിക്കാതിരുന്ന യുവാവിന് ആദ്യം സൈന്യം വെള്ളം ഭക്ഷണവും പ്രാഥമിക ശുശ്രൂഷയും നൽകിയതിന് ശേഷമാണ് മലമുകളിലേക്കെത്തിച്ചത്.ചെറാട് മലയിലെ പ്രതികൂല കാലാവസ്ഥയെയും വിശപ്പിനെയും ഏകാന്തതയെയും അതിജീവിച്ച ബാബുവിന്റെ ഇച്ഛാശക്തി അന്ന് പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു.