ഭാരത് അരി വിതരണം തടയാന്‍ ശ്രമിച്ച് സിഐടിയു, നോക്കുകൂലി തരണമെന്ന് ആവശ്യം

പാലക്കാട്. ഭാരത് അരി വിതരണം തടയാന്‍ ശ്രമിച്ച് സിഐടിയു. ഭാരത് അരിയുടെ വിതരണം നടത്താന്‍ സമ്മതിക്കില്ലെന്ന് സിഐടിയു പ്രവര്‍ത്തകര്‍ പറഞ്ഞു. അരി വിതരണം ചെയ്യണമെങ്കില്‍ നോക്കുകൂലി തരണമെന്നായിരുന്നു ആവശ്യം. പാലക്കാട് എലപ്പുള്ളി ഭാഗത്ത് വിതരണത്തിനെത്തിച്ച ഭാരത് അരിയാണ് സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞ് വെച്ചത്.

ഇതോടെ സിഐടിയു പ്രവര്‍ത്തകരുടെ എതിര്‍പ്പ് വകവെക്കാതെ വിതരണക്കാര്‍ അരിവിതരണം തുടരുകയായിരുന്നു. ഭാരത് അരിക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകരണമാണ് ലഭിക്കുന്നത്. പദ്ധതിയോട് എതിര്‍പ്പുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിതരണം തടസ്സപ്പെടുത്താന്‍ നോക്കുന്നുണ്ടെങ്കിലും മികച്ച രീതിയിലാണ് ഭാരത് അരിയുടെ വിതരണം നടക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ഭാരത് അരി വാങ്ങുവാന്‍ വലിയ തിരക്കായിരുന്നു. ജനങ്ങളുടെ തിരക്ക് കാരണം ടോക്കണ്‍ അടിസ്ഥാനത്തില്‍ ആയിരം പേര്‍ക്കാണ് അരി നല്‍കിയത്.