പാളയം പള്ളിയിൽ ആറ്റുകാൽ അമ്മ കീർത്തനം, ഇതാണ്‌ മത സൗഹാർദ്ദം

പാളയം പള്ളിയിൽ എല്ലാ വർഷവും ചെയ്യുന്നത് പോലെയാണ് ഈ വർഷവും പൊങ്കാലയ്ക്കുള്ള ഒരുക്കുങ്ങൾ നടത്തിയതെന്ന് പള്ളിയിലെ പുരോ​ഗിതൻ. പൊങ്കാലയ്ക്ക് വരുന്ന ഭക്തരുടെ സ്വകാര്യർഥം പള്ളിയിലെ ആരാധനകൃമത്തിൽ സമയം ഒന്ന് പുനക്രമീകരിച്ചുവെന്ന് മാത്രമെയുള്ളു. അതുപോലെ തന്നെ ഭക്തർക്ക് ആവശ്യമായ കുടിവെള്ളം, സംഭാരം എന്നിവയും വിതരണം ചെയ്തു.

എന്തെല്ലാം ചെയ്യാൻ സാധിക്കുമോ അതെല്ലാം ഭക്തർക്കായി ചെയ്തു. എല്ലാവരും അവരുടെ കുടുംബത്തിന്റെ നന്മയും ഐശ്യര്യവുമാണ് ആ​ഗ്രഹിക്കുന്നത്. അതിന് വേണ്ടി പ്രാർഥിക്കുവാൻ ആരെല്ലാം വരുന്നുവോ അവർക്ക് സൗകര്യം ഒരുക്കി നൽകും. വിശ്രമിക്കാനുള്ള സൗകര്യം വരെ ഒരുക്കി നൽകിയിട്ടുണ്ട്.

പൊങ്കാലയിടാൻ വരുന്ന ഭക്തർക്കായി വർഷങ്ങളായി പള്ളിയിൽ സ്വകര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും അന്നുമുതൽ താൻ ഇവിടെ എത്തി പങ്കെടുക്കാറുണ്ടെന്നും വിശ്വാസികൾ.