സംസ്ഥാനത്ത് ബിഎസ്എന്‍എല്‍ 4ജി സേവനം ആരംഭിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

കേരളത്തിലാകെ ബി.എസ്.എന്‍.എല്‍ വഴി 4ജി സേവനം ആരംഭിക്കാന്‍ വേണ്ട ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് കത്ത് നല്‍കി. 4ജി നെറ്റ്വര്‍ക്ക് കേരളത്തില്‍ നല്‍കുന്നതിനു വേണ്ടി ബി.എസ്.എന്‍.എല്‍ കേരള അവരുടെ മുഖ്യ കാര്യാലയത്തോട് അനുമതി ചോദിച്ചതിന്റെ ഫലമായി 700 4ഏ ബേസ് ട്രാന്‍സീവര്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പോകുന്നതായി അറിയാന്‍ സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എങ്കിലും, അവ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ആവശ്യകത നിറവേറ്റാന്‍ പര്യാപ്തമല്ല. കോവിഡ് കാലത്ത് വേഗതയുള്ള ഡാറ്റാ ട്രാന്‍സ്മിഷന്‍ സാധ്യമാകാത്തതിനാല്‍ വലിയ ബുദ്ധിമുട്ട് ജനങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നോളജ് എകണോമി എന്ന നിലയില്‍ കേരളത്തിന്റെ വളര്‍ച്ചയ്ക്കും ഈ മാറ്റം വളരെ അനിവാര്യമായിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചു കൊണ്ട് ഈ പ്രതിസന്ധി പരിഹരിക്കേണ്ടത് അടിയന്തര ആവശ്യമായി പരിഗണിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

windows 10 home lizenz kaufen