സിപിഎമ്മിനെ വെട്ടിലാക്കി പുതിയ ആരോപണം, ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ വീട്ടമ്മ

സിപിഎം ഗ്രാമപഞ്ചായത്തംഗം പീഡിപ്പിച്ചെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്. കുത്തനൂര്‍ രതീഷിനെതിരെയാണ്(32) കേസ്. കുത്തനൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 12ാം വാര്‍ഡ് പ്രതിനിധിയാണ് പീഡിപ്പിച്ച സിപിഎം അംഗം. ഒളിവില്‍ പോയ രതീഷിനെതിരെ ബലാത്സംഗകുറ്റത്തിന് പോലീസ് കേസെടുത്തു. വീട്ടമ്മയുടെ പരാതിയില്‍ അംഗത്തിനെതിരെ കുഴല്‍ മന്ദം പോലീസ് കേസെടുത്തു.

അതേ സമയം സി.പി.എമ്മിന്റെ ഭരണസ്വാധീനം ഉപയോഗിച്ച് പ്രതിയെ പോലീസ് സംരക്ഷിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇരയ്ക്ക് നീതി ലഭിക്കണമെന്നും പീഡനക്കേസില്‍ പ്രതിയായ രതീഷിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ബുധനാഴ്ച ഒമ്ബതിന് പ്രതിഷേധമാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു.