അശ്ശീല സിനിമയില്‍ അഭിനയിപ്പിച്ചെന്ന പരാതി; സംവിധായികയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം. യുവനടനെ ഭയപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ച കേസില്‍ വനിതാ സംവിധായിക ലക്ഷ്മി ദീപ്തിയുടെ മുന്‍കൂര്‍ ജ്യാമ്യാപേക്ഷ കോടതി തള്ളി. ഒടിടി സിനിമയെന്ന പേരില്‍ അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചുവെന്നാണ് പരാതി. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയാണ് പരാതിക്കാരന്‍.

കരാറില്‍ കുടുക്കി ഭാഷണിപ്പെടുത്തായാണ് ചിത്രത്തില്‍ അഭിനയിപ്പിച്ചതെന്ന് പരാതിയില്‍ യുവനടന്‍ പറയുന്നു.ഇതിന്റെ സംപ്രേഷണം തടയണമെന്ന് നടന്‍ ഹൈക്കോടതിയിലും ഹര്‍ജി നല്‍കി. തെറ്റിദ്ധരിപ്പിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാതെയാണ് സീരിസില്‍ അഭിനയിപ്പിച്ചെന്നും ജീവിതം ദുരിതത്തിലായെന്നും നടന്‍ പറയുന്നു.