എകെ ആന്റണിക്ക് ഇന്ന് എണ്‍പതാം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കരുത്തുറ്റ അമരക്കാരന്‍ എകെ ആന്റണിക്ക് ഇന്ന് എണ്‍പതാം പിറന്നാള്‍. കൊവിഡ് മുക്തനായതിന് ശേഷം ദില്ലിയില്‍ വീട്ടില്‍ വിശ്രമിക്കുന്ന എകെ ആന്റണിയുടെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷങ്ങള്‍ വീട്ടില്‍ ഒതുക്കും. ഉമ്മന്‍ചാണ്ടി ഉള്‍പ്പടേയുള്ള പ്രമുഖര്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്.

ദീര്‍ഘകാലം രാജ്യത്തിന്റെ പ്രതിരോധ മന്ത്രി, കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച എകെ ആന്റണി രാജ്യത്തെ തന്നെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ്. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ ഒന്നും രണ്ടും യുപിഎ സര്‍ക്കാറുകളിലായി 2006 മുതല്‍ 2014 വരെയാണ് അദ്ദേഹം ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായത്.

1940 ഡിസംബർ 28 നു അറയ്ക്കപറമ്പിൽ കുര്യൻ പിള്ളയുടെയും ഏലിക്കുട്ടിയുടേയും മകനായി ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് എകെ ആന്റണി ജനിച്ചത്. ചേർത്തല പ്രാഥമിക വിദ്യാസം ഗവ. ഹൈസ്കൂൾ . പിന്നീട് എറണാകുളം മഹാരാജാസിൽ നിന്നും ബിരുദവും, എറണാകുളം ലോ കോളേജിൽ നിന്നും നിയമ ബിരുദവും നേടി.