മോദി സാമൂഹിക മാറ്റങ്ങളിലേക്ക് വെളിച്ചം വീശുന്ന വ്യക്തിയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ

കോണ്‍ഗ്രസിനെ ഞെട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ ബെയ്ഗ്. സമൂഹമാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയാണ് പോസ്റ്റിട്ടിരിക്കുന്നത്.. സാമൂഹിക മാറ്റങ്ങളിലേക്കു വെളിച്ചം വീശുന്നയാളാണു മോദിയെന്നും കഴിഞ്ഞ ദിവസം അദ്ദേഹം ന്യൂനപക്ഷങ്ങളെ കുറിച്ച് നടത്തിയ പ്രസ്താവന ഇഷ്ടമായെയും റോഷന്‍ പറഞ്ഞു. ഏതെങ്കിലും വോട്ടുബാങ്കുകളെ പ്രീണിപ്പിക്കാന്‍ നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണ പ്രസംഗം ആയിരുന്നില്ല അത്.

വിജയത്തിനു ശേഷം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്നോടിയായിട്ടായിരുന്നു ആ വാക്കുകള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്തരം മാറ്റങ്ങള്‍ പ്രതീക്ഷാനിര്‍ഭരമാണെന്നും റോഷന്‍ ബെയ്ഗ് കുറിച്ചു. കോണ്‍ഗ്രസിനെതിരെ ബിജെപി നിരന്തരം ഉന്നയിക്കുന്ന ന്യൂനപക്ഷ പ്രീണനവും വോട്ട്ബാങ്ക് രാഷ്ട്രീയവുമാണ് ബെയ്ഗിന്റെ വാക്കുകളിലും മുന്നിട്ടുനില്‍ക്കുന്നത്. ഇതു കോണ്‍ഗ്രസ് നേതൃത്വത്തെ അദ്ഭുതപ്പെടുത്തി.