മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് ബംഗാൾ ഗവർണർ ആനന്ദബോസ്

ബംഗാളിലും കേരളത്തിലും ലോകമെമ്പാടുമുള്ള മലയാളികൾക്ക് പശ്ചിമബംഗാൾ ഗവർണർ ഡോ സി.വി.ആനന്ദബോസ് ഐശ്വര്യപൂർണ്ണമായ വിഷു ആശംസിച്ചു.

പ്രതീക്ഷാനിർഭരമായ പുതുപുലരിയെ കൈനീട്ടം നൽകി വരവേൽക്കുന്ന വിഷുദിനത്തിൽ ഒരുമയും സമൃദ്ധിയും പുരോഗതിയും പൂത്തുലയുന്ന ഭാവിഭാരതത്തിനായി പുതിയ പ്രതിജ്ഞയോടെ മുന്നേറാമെന്ന് ആശംസാസന്ദേശത്തിൽ ഡോ. ആനന്ദബോസ് പറഞ്ഞു.