അമ്മ വിട്ടു പോയിട്ട് 4 വർഷം. അമ്മ എന്ന ശക്തിയായിരുന്ന് എനിക്ക് എല്ലാം, ദീപൻ മുരളി

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ദീപൻ മുരളി. സുമംഗലി ഭവ എന്ന സീരിയലിലൂടെയാണ് ദീപൻ ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പക്കലേക്കെത്തുന്നത്. കഴിഞ്ഞ വർഷമാണ് നടൻ അച്ഛനായത്. അതിനു ശേഷം കുഞ്ഞുമായുള്ള എല്ലാ വിശേഷങ്ങളും ദീപൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ഏറെ പ്രിയപ്പെട്ട അമ്മയുടെ വിയോഗത്തിൽ ആകെ തകർന്നിരിക്കുന്ന സമയത്താണ് മകൾ ജീവിതത്തിലേക്ക് വരുന്നത്. അവൾ അടുത്തുള്ളപ്പോൾ എൻ്റെ അമ്മ കൂടെയുള്ളതുപോലെയാണ് എനിക്ക്. ഗർഭകാലത്ത് എല്ലാവരും പറഞ്ഞിരുന്നത് ആൺകുട്ടിയാകും എന്നായിരുന്നു. പക്ഷേ ഇത് പെണകുട്ടിയായിരിക്കുമെന്ന് എനിക്ക് ഏറെക്കുറെ ഉറപ്പായിരുന്നെന്ന് ദീപൻ നേരത്തെ പറഞ്ഞിട്ടുണ്ട്.

2019 ജൂലൈ 22 നായിരുന്നു ദീപൻ മുരളിയുടെയും മായയുടേയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. അമ്മയുടെ പേര് തന്നെയാണ് മകൾക്കും നൽകിയിരിക്കുന്നത്. സരസ്വതിയെന്നാണ് അമ്മയുടെ പേര്. സരസ്വതി ദേവിയുടെ മറ്റൊരു പേരാണ് മേധസ്വി. അതാണ് മകൾക്ക് ഈ പേരിട്ടതെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോൾ അമ്മയുടെ ഓർമ്മ ദിവസത്തെകുറിച്ചാണ് താരം പറയുന്നത്. ജൂൺ 19″ അമ്മ വിട്ടു പോയിട്ട് 4 വർഷം…… അമ്മ എന്ന ശക്തിയായിരുന്ന് എനിക്ക് എല്ലാം …..എഴുതുന്നത് കടലാസ്സിൽ അല്ലാത്തത് കൊണ്ട് കണ്ണുനീർ പൊടിഞ്ഞാലും കുതിരില്ല….ഓർമകൾ പലപ്പോളും നമ്മെ വേദനിപ്പിക്കും പക്ഷെ നമുക്ക് കൂട്ടായ് ആ ഓർമകൾ മാത്രമേ കാണൂ. അമ്മയെ അത്രത്തോളം സ്നേഹിക്കുന്ന മകൻ ആണ് ദീപൻ എന്ന് താരത്തിന്റെ പല അഭിമുഖങ്ങളിൽ നിന്നും വ്യക്തമാണ്.