അഭിമാനമല്ല, ഭാഗ്യമാണ്, കടമയാണ്, അച്ഛന് കരള്‍ പകുത്ത് കൊടുത്ത് യുവ സംവിധായകന്‍

മാതാപിതാക്കളെ ഒഴിവാക്കുന്നവരും കുത്തി നോവിക്കുന്നവരും സമൂഹത്തിലുണ്ട്. അല്‍പം പ്രായമായാല്‍ ഏതെങ്കിലും വൃദ്ധസദനത്തില്‍ കൊണ്ട് പോയി മാതാപിതാക്കളെ തള്ളുന്ന മക്കളുള്ള നൂറ്റാണ്ടില്‍ യുവ സംവിധായകന്‍ ആധി വലിയൊരു മാതൃകയും അഭിമാനവും ആയിരിക്കുകയാണ്. കരള്‍ രോഗ ബാധിതനായ അച്ഛന് സ്വന്തം കരളിന്റെ പാതി നല്‍കിയിരിക്കുകയാണ് അധിന്‍ ഒല്ലൂര്‍. സോഷ്യല്‍ മീഡിയകളിലൂടെ ഇക്കാര്യം പങ്കുവെച്ചത് അധിന്‍ തന്നെയാണ്. കോഴിക്കോട് ആസ്റ്റര്‍ മിംമ്‌സ് ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ നടന്നത്.

അച്ഛന് കരള്‍ പകുത്ത് നല്‍കിയതിനെ കുറിച്ച് അഭിമാനമല്ല, ഭാഗ്യമാണ്, കടമയാണ് എന്നാണ് അധിന്‍ കുറിക്കുന്നത്. ‘ഇക്കാര്യം നിങ്ങളെ അറിയിക്കാനുള്ള ശരിയായ സമയം ഇതാണ്, എനിക്ക് എന്റെ അച്ഛന് കരള്‍ കൊടുക്കാനുള്ളൊരു ഭാഗ്യമുണ്ടായി. മെയ് 18നായിരുന്നു ശസ്ത്രക്രിയ, ഇപ്പോള്‍ ഞങ്ങള്‍ സുഖമായിരിക്കുന്നു. ഞാനിന്ന് ഡിസ്ചാര്‍ജാകും, വൈകാതെ അച്ഛനും. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് നന്ദി. മിംമ്‌സിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും നന്ദി.’ അധിന്‍ കുറിച്ചു.

ഷോര്‍ട്ട് ഫിലിമുകളിലൂടെയും പോസ്റ്റര്‍ ഡിസൈനിങിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അധിന്‍. ആദ്യമായി അധിന്‍ സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണ് പെണ്ണന്വേഷണത്തിന്റെ ചിത്രീകരണം നടന്ന് വരികയാണ്. അധിന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 9090 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൈനുല്‍ ആബിദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കോഴിക്കോട് പശ്ചാത്തലമാക്കിയൊരുങ്ങുന്ന ചിത്രം, പെണ്ണ് അന്വേഷിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് പ്രമേയമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോ എന്ന നിലയില്‍ പുറത്തിറങ്ങിയ പെണ്ണു കെട്ടണം കണ്ണു കെട്ടണം എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധേയമായിരുന്നു.

🤩✌🏻അഭിമാനമല്ല ഭാഗ്യമാണ് , കടമയാണ്…..i think This is The Right Time to Inform you Guys That I Got A Lucky Super…

Opublikowany przez Adhin Ollur Poniedziałek, 25 maja 2020