ഞാന്‍ ആണാടാ, ആണുങ്ങളോട് കളിക്കടാ; റിയാസിന്റെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ എന്തായാലും നീതി ലഭിക്കില്ലെന്ന് ദിയ സന

ബിഗ് ബോസ് മലയാളം സീസണ്‍ 4 നെയാകെ ഇളക്കി മറിച്ച സംഭവമായിരുന്നു റിയാസും റോബിനും തമ്മിലുള്ള വഴക്ക്. റിയാസിനെ കയ്യേറ്റം ചെയ്തതിന് റോബിനെതിരെ ബിഗ് ബോസ് നടപടിയെടുക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ ശക്തമായി കൊണ്ടിരിക്കെ റിയാസിനെതിരെയുള്ള വീടിന് അകത്തേയും പുറത്തേയും സമീപനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരം കൂടിയായ ദിസ സന. സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവച്ചു കൊണ്ടായിരുന്നു ദിയയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്. ദിയ സന പങ്കുവച്ച കുറിപ്പ് വിശദമായി വായിക്കാം തുടര്‍ന്ന്.

സീസണ്‍ ഓഫ് കളര്‍സ്, ബിഗ്ഗ്ബോസ് മലയാളം സീസണ്‍ 4 തുടങ്ങാന്‍ പോകുമ്ബോള്‍ ഏറെ ആകര്‍ഷിച്ച, ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഒരു വിശേഷണം ആയിരുന്നു അത്.വളരെ മനോഹരമായ, ഇനിയും ഒരുപാട് കാലത്തേക്ക് വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ഒരു concept.അതായത് സമൂഹത്തിലെ വിവിധ മനുഷ്യരെ, അതിനി അവര്‍ റപ്രസന്റ് ചെയ്യുന്ന മതം ആയിക്കോട്ടെ, രാഷ്ട്രീയം ആയിക്കോട്ടെ, ജെന്റര്‍ ആയിക്കോട്ടെ, sexual orientation ആയിക്കോട്ടെ എല്ലാത്തിനേം ഒരു പോലെ ചേര്‍ത്ത് പിടിച്ചു ഒരു വീട്ടില്‍ താമസിപ്പിക്കുക. അവരിലെ ചിന്താഗതിയും വിവേകവും അഭിപ്രായങ്ങളും ആദര്‍ശങ്ങളും മനസ്സിന്റെ വിശാലതയും എത്രത്തോളം ഉണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നാണ് കുറിപ്പില്‍ പറയുന്നത്.

പല വര്‍ണങ്ങള്‍ ഒരുമിച്ച്‌ കൂടുമ്ബോള്‍ മനോഹരമായ മഴവില്ല് പോലെ പല തരത്തിലുള്ള മനുഷ്യര്‍ ഒന്നിച്ചു നില്‍ക്കുമ്ബോള്‍ ഭംഗിയുള്ള മനുഷ്യജാതി ആവുക. എത്ര മനോഹരമായ സങ്കല്‍പ്പം ആണത്. ഒരു തരത്തില്‍ ക്വിയര്‍ കമ്മ്യൂണിറ്റിയുടെ ചിഹ്നം ആയ പ്രെെഡ് ഫ്‌ലാഗ് കൊടുക്കുന്ന സന്ദേശവും ഇത് തന്നെയാണെന്നും കുറിപ്പില്‍ പറയുന്നു. അതിലും മഴവില്‍ പോലെ മനോഹര നിറങ്ങളാണ്. ഏഷ്യാനെറ്റ് പ്രോമോയില്‍ അവര്‍ പ്രത്യേകം എടുത്തു കാണിച്ച ക്വിയര്‍ കമ്യൂണിറ്റിയുടെ സാന്നിധ്യം ഇതിന് പ്രാധാന്യം കൊടുക്കുന്നതായിരുന്നു. എന്ത് കൊണ്ട് ഇത്രേം പറഞ്ഞു എന്നുള്ളത് അവസാന ഭാഗത്ത് പറയാം എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങിയത്

ഇനി പറയാന്‍ പോകുന്നത് ബിഗ്ഗ്ബോസ് വീട്ടില്‍ നടന്ന കഴിഞ്ഞ സംഭവങ്ങളുടെ ഇടയില്‍ നടന്ന ചില കാര്യങ്ങളാണ്. റോബിന്‍ റിയാസിനെ ഉപദ്രവിച്ചു കഴിഞ്ഞതിനു ശേഷം വീണ്ടും വാക്ക്‌പോരുകള്‍ നടന്നു കൊണ്ടിരിക്കുമ്ബോള്‍ റോബിന്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്ന ഒരു കാര്യമുണ്ട്, ‘ഞാന്‍ ആണാടാ’എന്ന്. റോബിന്‍ ഇതിന് മുന്‍പും ഇതേ മാതിരിയുള്ള ‘ആണുങ്ങളെ പോലെ കളിക്കടാ, ആണുങ്ങളോട് സംസാരിക്കടാ,’എന്നുള്ള ഡയലോഗുകള്‍ അഹങ്കാരത്തോടെ, അഭിമാനത്തോടെ പറയാറുണ്ടെന്നാണ് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇത് റോബിന്‍ റിയാസിനോട് മാത്രമാണ് ആ വീട്ടില്‍ പറഞ്ഞിട്ടുള്ളത്.റിയാസിന്റെ sexual orientation എന്ത് തന്നെ ആയാലും ഈ ജെന്‍റര്‍ വെച്ചുള്ള അഹങ്കാരം നിറഞ്ഞ വെല്ലുവിളി കൊണ്ട് റോബിന്‍ ഉദ്ദേശിച്ചത് എന്താണ്? എന്ന് കുറിപ്പില്‍ ചോദിക്കുന്നത്. റിയാസ് തെറ്റായ രീതിയിലാണ് റോബിന്റെ ശരീരത്തില്‍ സ്പര്‍ശിച്ചത് എന്ന് വരേ കേട്ടു. ഇതൊക്കെ ഏത് അര്‍ത്ഥത്തിലാണ് പടച്ച്‌ വിടുന്നത്? എന്നും കുറിപ്പില്‍ ചോദിക്കുന്നു.

റോബിന്‍ പറയുന്നു എന്റെ അനുവാദം ഇല്ലാതെ എന്റെ ശരീരത്തില്‍ തൊട്ടത് കൊണ്ട് പ്രതികരിച്ചു എന്ന്. മുന്നേ ഒരു ജയില്‍ ടാസ്‌കില്‍ ബലമായി ജാസ്മിന്റെ കയ്യില്‍ കേറി പിടിച്ചത് റോബിന്‍ മറന്നു പോയെന്നു തോന്നുന്നു അന്ന് ജാസ്മിന്‍ ഇത് പോലെ പ്രതികരിച്ചിരുന്നു എങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? എന്നും കുറിപ്പില്‍ ചോദിക്കുന്നുണ്ട്. ഒരു കാര്യം അപ്പോഴും എല്ലാവരും മറന്നു പോകുന്നു. അവര്‍ അപ്പോഴും ടാസ്‌കിലാണ്. എല്ലാ അധികാരവും ഉള്ള രാജാവാണ് റിയാസ്. തന്റെ ശരീരത്തില്‍ കിടന്നിരുന്ന മാല പ്രജയായ റോബിന്‍ മോഷ്ടിച്ചത്, ഒരു രാജാവിന്റെ അധികാരത്തിലാണ് റിയാസ് പിടിച്ച്‌ നിര്‍ത്തി പരിശോധിക്കാന്‍ തുനിഞ്ഞത്.അപ്പോഴാണ് റോബിന്‍ ആക്രമിക്കുന്നത്. ഇതിനെയാണ് സെല്‍ഫ് ഡിഫന്‍സ് ചെയ്തു എന്ന് പറഞ്ഞു ഫാന്‍സ് ന്യായീകരിക്കുന്നതെന്നാണ് പോസ്റ്റില്‍ പറയുന്നു.

പക്ഷെ ഇപ്പോള്‍ കിട്ടുന്ന വിവരങ്ങള്‍ വെച്ചാണെങ്കില്‍ ഒരു നീതിയും റിയാസിനു ലഭിക്കാന്‍ പോകുന്നില്ല.റോബിന്‍ അങ്ങേ അറ്റം സന്തോഷവാനാണ്. കാരണം അയാള്‍ക്ക് തിരിച്ചു വരാനാകും.ഇന്നലത്തെ പ്രശ്‌നത്തില്‍ ഒരു തെറ്റും റിയാസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ആ task ഏറ്റവും ഭംഗിയായിട്ടാണ് റിയാസ് കൊണ്ട് പോയത്. പക്ഷെ അവന് കേള്‍ക്കേണ്ടി വന്നതും അനുഭവിക്കേണ്ടി വന്നതും അങ്ങേ അറ്റം അപമാനമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. അവന്‍ അത് പിന്നീട് പറയുന്നുണ്ട്… എനിക്ക് ശരീരത്തിലെ വേദനയെക്കാള്‍ ഞാന്‍ നേരിട്ട അപമാനം ആണ് സഹിക്കാന്‍ പറ്റാത്തത് എന്ന്. ആ നിലയില്‍ ചെന്ന് എത്തിച്ചത് ആണഹങ്കാരത്തില്‍ പുളയുന്ന റോബിനും ഇപ്പോഴും അയാള്‍ക്ക് സ്തുതി പാടുന്ന അയാളെ പോലെയുള്ള അയാളുടെ toxic,misogynistic,patriarchal ഫാന്‍സും കൂടെയാണ്.

സീസണ്‍ ഓഫ് കളര്‍സ് എന്ന് പറയുന്നതില്‍ അല്പം എങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍,എല്ലാ തരത്തിലും പെട്ട മനുഷ്യര്‍ക്കും ഒറ്റ നീതി എന്ന് വരാന്‍ പോകുന്ന സീസണുകളിലും തെളിയിക്കണം എങ്കില്‍ നിങ്ങള്‍ നീതി പുലര്‍ത്തിയെ പറ്റൂ… ഇല്ലെങ്കില്‍ ഇവിടെ പിആര്‍ പറയും. നിങ്ങള്‍ അനുസരിക്കും എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. അതേസമയം റിയാസിനെ തല്ലി കേസില്‍ റോബിനെ ബിഗ് ബോസ് സീക്രട്ട് റൂമിലേക്ക് മാറ്റിയിരിക്കുകയാണ്. താരത്തിനെതിരെ തുടര്‍നടപടിയെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. മത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്‌തെന്ന നിയമലംഘനത്തില്‍ റോബിനെ പുറത്താക്കുമോ എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.