കൊച്ചി നഗരത്തില്‍ ബൈക്കിൽ ചുറ്റി നടന്ന് MDMA വില്‍പ്പന, നൈറ്റ് റൈഡേഴ്‌സ്നെ പിടികൂടി എക്‌സൈസ്

കൊച്ചി: കൊച്ചി നഗരത്തില്‍ ബൈക്കിൽ ബൈക്കിൽ ചുറ്റി നടന്ന് ലഹരി വിളിക്കുന്ന ‘നൈറ്റ് റൈഡേഴ്‌സ്’ സംഘം
എക്‌സൈസിന്റെ പിടിയിൽ. ആലുവ കടുങ്ങല്ലൂര്‍ സ്വദേശി വെളുത്തേടത്ത് വീട്ടില്‍ വിനോദ് (അപ്പൂജി-37), തമ്മനം സ്വദേശി തിട്ടയില്‍ വീട്ടില്‍ അലന്‍ അഗസ്റ്റിന്‍ (26) എന്നിവരാണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെയും എക്‌സൈസ് ഇന്റലിജന്‍സിന്റെയും വലയിൽ കുടുങ്ങിയത്.

നൈറ്റ് റൈഡേഴ്‌സ് ടാസ്‌ക് ടീം എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. ഇവരില്‍നിന്ന് 6.2 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ബൈക്കും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കേസുകളില്‍ മുന്‍പും പ്രതികളായിട്ടുണ്ട് ഇവര്‍. ചങ്ങമ്പുഴ പാര്‍ക്കിന് സമീപത്തുനിന്ന് ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് മയക്കുമരുന്ന് കൈമാറാന്‍ എത്തിയ ഇവരെ പിടികൂടിയത്.

ഉദ്യോഗസ്ഥരെ കണ്ട് പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതേസമയം മട്ടാഞ്ചേരിയിലും : എം.ഡി.എം.എ.യും കഞ്ചാവുമായി യുവാവ് പിടിയിലായി. മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് പട്ടരുമഠം വീട്ടില്‍ അഫ്ഹാമി (28)ആണ് അറസ്റ്റിലായത്. പറവാനമുക്ക് ഭാഗത്തെ പ്രതിയുടെ വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 12.6 ഗ്രാം എം.ഡി.എം.യും 2.5 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുക്കുകയായിരുന്നു.