ദേശാഭിമാനി ഇ.ഡി കുരുക്കിൽ, കണക്ക് വൃത്തിയാക്കൽ തകൃതി, നേതാക്കളെ രക്ഷിക്കാൻ ജീവനക്കാരെ ബലിയാടാക്കുന്നു, മമ്മുട്ടിയുടെ കൈരളിക്കും ജാഗ്രത

പാർട്ടിയും സർക്കാരുമായുള്ള പണം ഇടപാടുകളുടെ കണക്കുകൾ പരിശോധിക്കാൻ ദേശാഭിമാനിയിൽ ഇ ഡി എത്താനുള്ള സാധ്യ കണക്കിലെടുത്ത് ഇപ്പോൾ ജീവനക്കാരേ ബലിയാടാക്കി എന്നാരോപണം. ദേശാഭിമാനിയിൽ സോഫ്റ്റ് വെയർ തിരിമറിയിലൂടെയും കമ്മിഷൻ വാങ്ങിയും പരസ്യ വരുമാനം കുറച്ചു കാട്ടി സാമ്പത്തിക തട്ടിപ്പ് നടത്തിയ മാനേജർമാക്കെതിരേയാണ്‌ നടപടി സ്വീകരിച്ചിരിക്കുന്നത്. ഓണക്കാലത്ത് ഫുൾ പേജ്, ജാക്കറ്റ് പരസ്യങ്ങൾക്ക് അമിത ഡിസ്കൗണ്ട് നൽകി കോടികളുടെ കമ്മിഷൻ പോക്കറ്റിലാക്കി എന്നാണ്‌ മാനേജർമാക്കെതിരെ ആരോപനം വന്നത്. കൊച്ചി യൂണിറ്റ് മാർക്കറ്റിങ് മാനേജർ എസ്. ഷിനോയിയെ ഇന്നലെ സസ്പെൻഡ് ചെയ്തു. കണ്ണൂർ യൂണിറ്റിൽ സോഫ്റ്റ് വെയർ തിരിമറിയിലൂടെ 75 ലക്ഷം രൂപ തട്ടിയ അക്കൗണ്ട്സ് സീനിയർ ക്ലർക്ക് കണ്ടപ്പുര രവീന്ദ്രനെ കുറച്ചു മാസം മുൻപ് സസ്പെൻസ് ചെയ്തിരുന്നു.

ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരുന്നത് ദേശാഭിമാനി ഇഡിയുടെ അന്വേഷണത്തിൽ ജീവനക്കാരേ ബലിയാടാക്കി എന്നാണ്‌. ദേശാഭിമാനി പോലെ ഒരു പാർട്ടി സംവിധാനത്തിൽ ഒരു ചെറിയ യൂണിറ്റ് മാനേജർ കോടികൾ അഴിമതി നടത്തി എന്ന പറഞ്ഞാൽ ആർക്ക് വിശ്വസിക്കാൻ ആകും. ഇനി ഇത്തരത്തിൽ കോടികൾ ഒരു ചെറിയ ജീവനക്കാരൻ വെട്ടിച്ച് പോകറ്റിൽ ഇട്ടാൽ പാർട്ടി അയാളേ വെറുതേ വിടും എന്ന് കേരളത്തിലെ ആരേലും കരുതുന്നുണ്ടോ? പാർട്ടിയേ ചതിച്ച് ഒരു വ്യക്തി കോടികളും 75 ലക്ഷവും കീശയിലാക്കി മുങ്ങി എന്ന് പറഞ്ഞാൽ കേവലം ഒരു പോലീസുകാരൻ പോലും വിശ്വസിക്കില്ല.

ഇവിടെയാണ്‌ ജീവനക്കാരേ പുറത്താക്കി ദേശാഭിമാനിയും സിപിഎമ്മും കളിക്കുന്നത്. കള്ളപ്പണമായി നൽകിയ പരസ്യത്തിന്റെ ഓർഡർ ക്യാൻസൽ ചെയ്തതായി രേഖയുണ്ടാക്കി കള്ളപ്പണം അക്കൗണ്ടിലൂടെ വെളുപ്പിച്ച്‌ മടക്കി നൽകുന്നതാണ്‌ സ്ഥിരം രീതി. ഇ ഡി അന്വേഷണം ദേശാഭിമാനിയിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പു ലഭിച്ചതോടെ സ്ഥാപനത്തെയും നേതാക്കളെയും രക്ഷിക്കാനും ഇഡിയുടെ കണ്ണിൽ പൊടിയിടാനുമാണ് മാനേജർമാരെ ബലിയാടാക്കുന്നത്.

സിപിഎമ്മിനു ലഭിക്കുന്ന കള്ളപണം ഏറെയാണ്‌. പാർട്ടി ലെവിക്ക് ഇൻകം ടാക്സ് അടയ്ക്കുന്നില്ല. കണക്കുകൾ നല്കുന്നില്ല. തിരുവനന്തപുരത്ത് ഒരു സെക്ടറിൽ മാത്രം കിട്ടുന്ന ലെവി കോടികൾ ആണ്‌. ഇതിനൊന്നും നികുതി അടയ്ക്കുന്നില്ല. പാർട്ടിയുടെ ആസ്തി 700 കോടിക്ക് മുകളിൽ ആണ്‌. എത്ര നികുതി ഇവർ അടച്ചു എന്നത് ചോദിച്ചാൽ ഇൻ കം ടാക്സുകാരേ വരെ കണ്ണുരുട്ടി കാണിക്കും. ഇതിനിടെയാണിപ്പോൾ ദേശാഭിമാനിയിലെ മാനേജർമാരേ പിരിച്ചുവിട്ടതിന്റെ വിവരങ്ങൾ വരുന്നത്. ചെറിയ പരസ്യങ്ങൾക്ക് വലിയ തുകയും ഫുൾ പേജ് പരസ്യങ്ങൾക്ക് ചെറിയ തുകയുമെന്നുള്ള തരത്തിൽ പരസ്യ നിരക്കിൽ ഏറ്റക്കുറച്ചിലുകൾ വരുത്തുന്നത് മാധ്യമങ്ങളെ ഉപയോഗിച്ചുള്ള കള്ളപ്പണം വെളുപ്പിക്കൽ രീതിയാണ്.

ആഗോള തലത്തിൽ നിലവിലുള്ള തട്ടിപ്പു രീതിയാണിത്. ദേശാഭിമാനി പരസ്യ വിഭാഗം മാനേജർമാർ നടത്തിയ സാമ്പത്തിക തട്ടിപ്പ് പാർട്ടി നേതാക്കളുടെ അറിവോടെ ആയിരുന്നുവെന്നാണ് സസ്പെൻഷനിലായ ഉദ്യോഗസ്ഥർ സഹ പ്രവർത്തകരോടു വിശദീകരിക്കുന്നത്. സഹകരണ ബാങ്കുകളിൽ സാമ്പത്തിക തട്ടിപ്പു നടത്തിയ ശേഷം ജീവനക്കാരെ ബലിയാടാക്കുന്ന അതേ തന്ത്രമാണ് ദേശാഭിമാനിയിലും പ്രയോഗിക്കുന്നത്.

ഇ.പി.ജയരാജൻ ദേശാഭിമാനിയുടെ ചുമതല വഹിച്ചിരുന്ന കാലത്താണ് ഇത്തരത്തിൽ പരസ്യ വരുമാനത്തിൽ കൃത്രിമം കാട്ടി കള്ളപ്പണം വെളുപ്പിക്കുന്ന രീതി നടപ്പിലാക്കിയത്. ദേശാഭിമാനി പരസ്യ വിഭാഗത്തിലേക്ക് ഇ.പി.ജയരാജൻ കുറച്ച് എംബിഎക്കാരെ നിയമിച്ചത് ഈ ലക്ഷ്യത്തോടെ ആയിരുന്നു. സോഫ്റ്റ് വെയർ കൃത്രിമത്തിലൂടെ തിരിമറിക്കുള്ള സംവിധാനവും സജ്ജമാക്കി.

ദേശാഭിമാനിയിലെ എഡിറ്റോറിയൽ വിഭാഗത്തെ വിശ്വാസത്തിലെടുക്കാതെ രഹസ്യമായാണ് പരസ്യ വിഭാഗം മുഖേന തട്ടിപ്പു നടത്തിയത്. നിയമിച്ച രാഷ്ട്രീയ നേതാക്കളോടുള്ള കൂറു കാരണം പരസ്യ വിഭാഗക്കാർ തട്ടിപ്പു രഹസ്യമാക്കി വച്ചു. പെട്ടെന്നു സ്ഥാപനത്തിൽ ഓഡിറ്റിങ്ങ് നടത്തി പരസ്യ വിഭാഗം മാനേജർമാരെ ബലിയാടാക്കി തട്ടിപ്പിൽ പാർട്ടി നേതാക്കളെ മറയാക്കാനാണ് നീക്കം. ഇ ഡി അന്വേഷണമുണ്ടായാൽ സഹകരണ ബാങ്കുകളിലെ ജീവനക്കാരെ പോലെ ദേശാഭിമാനിക്കാരും പാർട്ടി നേതാക്കൾക്കെതിരെ മൊഴി നൽകും.