അടിപിടി കേസിൽപ്പെട്ടതിലെ മനോവിഷമം, യുവാവ് ജീവനൊടുക്കി

കരുമാല്ലൂർ : അടിപിടിക്കേസിൽപ്പെട്ടതിലെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. ആലങ്ങാട് തിരുവാല്ലൂർ പാലയ്ക്കപ്പറമ്പ് വീട്ടിൽ സുനിലിന്റെ മകൻ അഭിജിത്ത് (20) ആണ് മരിച്ചത്. തിരുവാല്ലൂർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നാട്ടുകാരായ ഒരു സംഘവും അഭിജിത്തുമായി സംഘട്ടനമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇതിൽ അഭിജിത്തിന്റെ പേരിൽ ആലങ്ങാട് പോലീസ് കേസെടുത്തിരുന്നു. സംഭവത്തെ തുടർന്ന് അഭിജിത്ത് ആലുവ സർക്കാർ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ തേടിയിരുന്നു.

ജോലിസംബന്ധമായ കാര്യങ്ങൾക്കായി മലിയിലുള്ള സഹോദരിയുടെയടുത്തേക്ക് പോകുന്നതിനിടെയായിരുന്നു കേസിൽ പെട്ടത്. ഇതോടെ കേസ് ഒത്തുതീർപ്പിനായി ശ്രമിച്ചെങ്കിലും എതിർകക്ഷികൾ ഇതിനു വഴങ്ങിയില്ല. അഭിജിത്തിനെ ഭീഷണിപ്പെടുത്തിയവരുടെ പേരിൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.