ഗണേശ ആഘോഷത്തിൽ പുതിയ പാർലിമെന്റ് തുറക്കൽ – മോദിയുടെ നീക്കത്തിൽ ഷംസീറും ഗോവിന്ദനും പിണറായിയും പ്രതികരിക്കാൻ ചുണയുണ്ടോ?

പുതിയ പാർലിമെന്റ് തുറക്കാൻ മോദി തിരഞ്ഞെടുത്തത് ഗണേശ ചതുർത്ഥി ദിനമായ സപ്റ്റംബർ 19നു.പാർലിമെന്റിന്റെ അസാധാരണ സമ്മേളനം 18നു തുടങ്ങും എങ്കിലും 19 ഗണേശ ചതുർത്ഥി ആഘോഷ ലഹരിയിൽ ആകും പുതിയ കെട്ടിടത്തിന്റെ വാതിലുകൾ എം പി മാർക്കായി തുറക്കുക. എന്തുകൊണ്ട് 18നു തന്നെ പുതിയ പാർലിമെന്റിൽ സമ്മേളനം തുടങ്ങുന്നില്ല എന്ന് ചോദിച്ചാൽ 19നാണ്‌ ഗണേശ ചതുർത്ഥി എന്നാണ്‌ ലഭിക്കുന്ന ഉത്തരവും

കേരളത്തിൽ ഏറ്റവും അധികം വിവാദമായ ദൈവം ആയിരുന്നു സമീപകാലത്ത് ഗണപതി. ശബരിമല അയ്യപ്പനേയും മറികടന്ന് ഗണേശ വിവാദം കത്തികയറിയപ്പോഴും സി.പി.എം അതിനേ ന്യായീകരിച്ചു. എന്നാൽ ഇപ്പോൾ ഗണേശനു കേരളത്തിൽ ഉണ്ടായ മിത്ത് ചർച്ചയും വിവാദവും മറികടക്കുകയാണ്‌ പതിന്മടങ്ങ് പ്രശസ്തിയിൽ

എപ്പോൾ പുതിയ പാർലിമെന്റിൽ ഇരിക്കാം എന്നാണ്‌ പാർലിമെന്റ് എം പിമാരുടെ ചോദ്യം. ആ ചോദ്യത്തിനാണ്‌ ഇപ്പോൾ ഉത്തരമായത്. ചതുർത്ഥി പ്രമാണിച്ച് ആ ദിവസം പുതിയ പാർലിമെന്റ് കെട്ടിടത്തിൽ സമ്മേളനം തുടങ്ങും.പാർലമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്തംബർ 18ന് പഴയ കെട്ടിടത്തിൽ ആണ്‌ ആരംഭിക്കുക.19നാണ്‌ ഗണേശ ചതുർത്ഥി. ഈ ദിനത്തിൽ ആചാര വിധികളോടെ പുതിയ പാർലിമെന്റിലേക്ക് നീങ്ങാം എന്നാണ്‌ സർക്കാരിന്റെ തീരുമാനം. സെപ്റ്റംബർ 18 നും 22 നും ഇടയിൽ അഞ്ച് ദിവസത്തേക്ക് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം കേന്ദ്രം വിളിച്ചിട്ടുണ്ട്.

പുതിയ പാർലിമെന്റ് തുറക്കുന്നത് ഗണേശ ചതുർത്ഥി ദിനത്തോട് അനുബന്ധിച്ച് ആയതിനാൽ ആ നിലക്കും എതിർപ്പ് ഉയരാം. എന്നാൽ പ്രതിപക്ഷം എതിർക്കണം എന്നും അങ്ങിനെ വന്നാൽ ഹിന്ദു ഭക്തർ അവർക്ക് തന്നെ എതിരാകും എന്നും ബിജെപിയുടെ തന്ത്രപരമായ കണക്കു കൂട്ടൽ നടത്തുന്നു. ഗണേശ ചതുർത്ഥിക്ക് പാർലിമെന്റ് തുറക്കുന്നതിനെ എതിർക്കുന്നത് ആരെന്ന് കാണട്ടേ എന്ന് നീക്കത്തിലാണ്‌ മോദി സർക്കാർ. നീക്കങ്ങൾ എല്ലാം അതി ചടുലവും കൃത്യത നിറഞ്ഞതുമാണ്‌. പാർലിമെന്റ് ഉല്ഘാടനം നടന്ന് കഴിഞ്ഞപ്പോഴാണ്‌ അതിനു എത്രമാത്രം പൂജകളും ആചാര്യന്മാരും ഉണ്ടായി എന്ന് ലോകത്തിനു അറിയാൻ ആയുള്ളു. പാർലിമെന്റ് തുറന്നതും ഹിന്ദു ആചാരം അനുസരിച്ചും ആചാര്യന്മാരേ നിരത്തിയും ആയിരുന്നു. അതേ പോലെ തന്നെ ഗണേശ ചതുർത്ഥിക്ക് പാർലിമെന്റ് സമ്മേളനം പുതിയ പാർലിമെന്റിൽ നടക്കുന്നതും എല്ലാം പ്ളാൻ ചെയ്ത് തന്നെ.പ്രത്യേക പൂജകൾ ഉണ്ടാകുമോ എന്ന് വെളിപ്പെടുത്തിയിട്ടില്ല.

ഏതായാലും ഗണ പതി മിത്ത് എന്ന് പറഞ്ഞ കേരളത്തിലെ ചില നേതാക്കൾക്ക് ഇനി ഗണപതിയുടെ ആഘോഷ നാളിൽ പാർലിമെന്റ് തുറക്കുമ്പോൾ നെറ്റി ചുളിക്കേണ്ടി വരും.പുതിയ പാർലിമെന്റ് ഈ വിധത്തിൽ തുറക്കുന്നത് എതിർപ്പുകൾ ഉയരാം. എന്നാൽ ഇത്തരം എതിർപ്പുകൾ കോൺഗ്രസിനും മറ്റ് പ്രതിപക്ഷ കക്ഷികൾക്കും ഏറ്റെടുക്കാൻ ആകില്ല. ഏറ്റെടുത്താൽ ഹിന്ദുഭക്തർ എതിരാകും. എതിർത്തില്ലേൽ ഇത്തരം ആചാരങ്ങളേ അംഗീകരിക്കാത്തവർ എതിരാകും. ചെകുത്താനും കടലിനും ഇടയിലാണ്‌ മോദിയുടെ ഈ നീക്കത്തിൽ പ്രതിപക്ഷം