പിറന്നാള്‍ ദിനത്തില്‍ 25കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍

പാലക്കാട്: പിറന്നാള്‍ ദിനത്തില്‍ 25കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊഴുക്കാട് കൊക്കുവായില്‍ രേഷ്മയെയാണ് ശനിയാഴ്ച രാവിലെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. യുവതിയെ വീട്ടുകാര്‍ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശനിയാഴ്ച രേഷ്മയുടെ പിറന്നാള്‍ ദിനമായിരുന്നു. വിജീഷ് ആണ് ഭര്‍ത്താവ്. ഇവര്‍ക്ക് ആദിത്യന്‍ എന്നൊരു മകനുണ്ട്. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി. ആര്‍ഡിഒയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പട്ടാമ്ബി തഹസില്‍ദാരുടെ മേല്‍നോട്ടത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.