കട തുറന്ന് സാധനം നല്‍കാത്തതില്‍ തമിഴ്നാട്ടില്‍ പതിനഞ്ചുകാരിയെ തീകൊളുത്തി കൊന്നു

തമിഴ്നാട് വിഴുപുരത്ത് പത്താം ക്ലാസുകാരിയെ അണ്ണാ.ഡി.എം.കെയുടെ പ്രാദേശിക നേതാവും സുഹൃത്തും ചേര്‍ന്ന് തീവച്ചു കൊന്നു. സിരുമധുര കോളനി സ്വദേശി ജയപാലിന്റെ മകള്‍ ജയശ്രീയാണ് മരിച്ചത്. കുടുംബ വഴക്കാണ് കൊലക്ക് കാരണമെന്നാണ് വിഴുപുരം പൊലീസ് പറയുന്നത്. സംഭവത്തില്‍ എഐഎഡിഎംകെ നേതാക്കളായ ജി.മുരുകന്‍, കെ.കാളിയപെരുമാള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗ്രാമത്തില്‍ പെട്ടികട നടത്തുന്ന ആളാണ് ജയപാല്‍. . ഉച്ചയ്ക്കു വീടിനോടു ചേര്‍ന്നുള്ള കടയ്ക്കു മുന്നിലിരിക്കുകയായിരുന്നു പെണ്‍കുട്ടി‍. ഈ സമയത്ത് പ്രാദേശിക അണ്ണാ ഡി.എം.കെ നേതാവ് ജി.മുരുകന്‍ , കാളിയ പെരുമാള്‍ എന്നിവരെത്തി സാധനങ്ങള്‍ ആവശ്യപെട്ടു. എന്നാല്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടി കട തുറന്ന് സാധനം നല്‍കിയില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ പിടികൂടിയ സംഘം കൈകള്‍ രണ്ടും പിറകിലേക്കു ബന്ധിച്ചു. വായില്‍ തുണി തിരുകി മണ്ണണ്ണ ഒഴിച്ചു കത്തികുകയായിരുന്നു. 70 ശതമാനം പൊള്ളലേറ്റ കുട്ടിയെ വിഴുപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ മരിച്ചു.

ജയപാലിന്റെ സഹോദരനെ എട്ടുവര്‍ഷം മുമ്ബ് മുരുകനും സംഘവും കൊലപെടുത്തിയിരുന്നു. ഇതേത്തുടര്‍മ കുടുംബങ്ങള്‍ തമ്മില്‍ വഴക്കും ശത്രുതയുമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.