കസ്റ്റംസിനെ മണ്ടന്മാരാക്കി 75 ലക്ഷത്തിൻ്റെ സ്വർണവുമായി പുറത്തിറങ്ങി, നേരെ ചെന്ന് ചാടിയത് പോലീസിന്റെ വായിൽ

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ പ്രതികൾ വന്നു ചാടിയത് പോലീസിന്റെ പിടിയിൽ. വസ്ത്രത്തിനുള്ളില്‍ തേച്ചുപിടിപ്പിച്ച്‌ കടത്താൻ ശ്രമിച്ച സ്വര്‍ണമാണ് കോഴിക്കോട് വിമാനത്താവളത്തിന് പുറത്ത് പിടികൂടിയത്. അകത്തെ പരിശോധനയില്‍ നിന്ന് കടന്ന് പുറത്തെത്തിയ രണ്ടുപേരെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് സ്വര്‍ണം വാങ്ങാനെത്തിയ ആളെയും പൊലീസ് അറസ്റ്റ് ചെയ്തു. കോഴികോട് കൊടുവള്ളി സ്വദേശി സിദ്ധീഖ്, മലപ്പുറം കാവനൂര്‍ സ്വദേശി സൈതലവി എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

വസ്ത്രത്തില്‍ തേച്ചു പിടിപ്പിച്ച നിലയില്‍ കാണപ്പെട്ട മുക്കാല്‍ കോടിയോളം രൂപ വിലവരുന്ന സ്വര്‍ണ്ണവുമായാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ദുബായില്‍ നിന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് ഇവര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. അത്യാധുനിക സ്കാനിംഗ് സംവിധാനങ്ങളെ മറികടന്ന് ആദ്യം എയര്‍പോര്‍ട്ടിന് പുറത്തെത്തിയത് സിദ്ധീഖ് ആയിരുന്നു.

സിദ്ധീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കടത്ത് സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ട് പരിസരത്ത് കൊടുവള്ളി സ്വദേശി ഷറഫുദ്ദീന്‍ കാത്തു നില്‍പ്പൂണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന് ഷറഫുദ്ദീനെയും പോലീസ് കുടുക്കി. ഷറഫുദ്ദീനെ ചോദ്യം ചെയ്തതോടെ രണ്ടാമത്തെ യാത്രക്കാരന്‍റെ വിവരങ്ങള്‍ പൊലീസിന് കിട്ടി. തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുകയായിരുന്ന സൈദലവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പാന്‍റിന് അകത്തും സോക്‌സിലും ആയിരുന്നു സ്വര്‍ണ്ണ മിശ്രിതം. സ്വര്‍ണ്ണ കടത്തുകാര്‍ക്ക് നല്‍കാനായി ഷറഫുദ്ദീന്‍ കരുതിയിരുന്ന ഒരു ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. വസ്ത്രത്തില്‍ നിന്ന് രണ്ടര കിലോയോളം സ്വര്‍ണ്ണ മിശ്രിതം വേര്‍തിരിച്ചെടുത്തു. ഇതില്‍നിന്ന് 1600 ഗ്രാം സ്വര്‍ണ്ണം കിട്ടും. ഈ വര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വെച്ച്‌ പൊലീസ് പിടികൂടുന്ന 36-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.

കരിപ്പൂരിൽ പോലീസും കസ്റ്റംസും സ്വർണം പിടികൂടുന്നത് പതിവായതോടെ പുതു വഴികൾ തേടുകയാണ് കള്ളക്കടത്ത് മാഫിയ. മലദ്വാരത്തിൽ ക്യാപ്സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച സ്വർണം എക്സ്റേ പരിശോധനയിലൂടെ കണ്ടു പിടിക്കാൻ തുടങ്ങിയതോടെയാണ് കള്ളക്കടത്ത് സംഘം ഇപ്പോൾ പതിവ് ഒളിപ്പിക്കൽ ഇടം മാറ്റി പുതിയ ട്രെൻഡ് മായി ഇറങ്ങിയിരിക്കുന്നത് ,അതേ സമയം മറ്റൊരാളിൽ നിന്ന് 215 ഗ്രാം സ്വർണവും പോലീസ് പിടിച്ചെടുത്തു. കോഴികോട് മാങ്കാവ് സ്വദേശി ഇബ്രാഹിം ബാദുഷ (30) ആണ് പിടിയിലായത്. കാലില്‍ ധരിച്ച സോക്സുകള്‍ക്കകത്ത് സ്വർണം മിശ്രിത രൂപത്തിൽ രണ്ട് പാക്കറ്റുകളിൽ ആയാണ് കടത്താൻ ശ്രമിച്ചത്.

215 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി രണ്ട് പാക്കറ്റുകളിലാക്കി ഒളിപ്പിച്ച് കടത്താനാണ് ഇബ്രാഹിം ബാദുഷ ശ്രമിച്ചത്. ശനിയാഴ്ച രാത്രി 8 മണിക്ക് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് (IX 354) ഇബ്രാഹിം ബാദുഷ കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 8.40 മണിയോടെ വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ ബാദുഷയെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പോലീസുണ്ടായിരുന്നു. പുറത്തെത്തിയ ബാദുഷ തന്നെ കൊണ്ട് പോവാന്‍ വന്ന സുഹൂത്തുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിന്‍റില്‍ വെച്ചാണ് ബാദുഷയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

നമുക്ക് അറിയാം സ്വർണക്കടത്ത് കേരളത്തിൽ തഴച്ചു വളരുകയാണ് , വിമാനത്താവളത്തിൽ സ്വർണ്ണക്കള്ളക്കടത്തുകാർക്ക് എല്ലാ വിധ ഒത്താശയും ചെയ്ത നൽകിയ കസ്റ്റംസ് സൂപ്രണ്ട് ഇതിനു മുൻപ് ആയതോടെ പിടിയിൽ ആയിരുന്നു .കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പനെയാണ് കരിപ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപയും ദിർഹവും സ്വർണ്ണാഭരണങ്ങളും റാഡോ വാച്ച് പോലുള്ള വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തി.

വിമാനത്താവളത്തിന് മുൻപിലുള്ള പോലീസ് എയ്ഡ്‌ പോസ്റ്റിൽ നടത്തിയ പരിശോധനയിൽ യാത്രക്കാരിൽ ഒരാളിൽ നിന്നും 320 ഗ്രാം സ്വർണം പോലീസ് പിടിച്ചെടുത്തിരുന്നു. ഇയാളുടെ കൂടെയുള്ള ആളുടെ മൊബൈലിലേക്ക് തുടർച്ചയായി ഫോൺ വരുന്നത് ശ്രദ്ധിച്ച പോലീസ് അയാളെ മാറ്റി നിർത്തി ചോദ്യം ചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥനാണ് ഫോണിൽ എന്നറിഞ്ഞ പോലീസ് അയാളുടെ റൂമിൽ എത്തി പരിശോധിക്കുകയായിരുന്നു.

കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പനായിരുന്നു സ്വർണ്ണക്കടത്ത് കാരിയറെ തുടർച്ചയായി വിളിച്ചത്. ഇയാളുടെ റൂമിലെത്തി പരിശോധന നടത്തിയ പോലീസ് കണ്ടെത്തിയത് 5 ലക്ഷത്തോളം രൂപയും, ദിർഹങ്ങളും, 320 ഗ്രാം സ്വർണവും, റാഡോ വാച്ചും അടക്കം നിരവധി വിലപിടിപ്പുള്ള സാധനങ്ങൾ ആണ്. സ്വർണ്ണക്കടത്ത് സംഘവുമായി ഇയാൾക്ക് അവിശുദ്ധ ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.

വിമാനത്താവളത്തിനുള്ളിൽ വച്ച് സ്വർണ്ണക്കടത്തുകാരിൽ നിന്നും സ്വർണ്ണം മുനിയപ്പൻ ശേഖരിക്കും. വിമാനത്താവളത്തിലെ പരിശോധനകൾ പൂർത്തിയായി പുറത്ത് കടക്കുന്ന കാരിയർ പിന്നീട് മുനിയപ്പനെ വന്ന് കണ്ടു പണം നൽകി സ്വർണ്ണം കൊണ്ടു പോവുകയാണ് പതിവ്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന കാരിയർമാരുടെ പാസ്പോർട്ടുകളും ഇയാൾ കൈവശം വയ്ക്കും. സ്വർണ്ണത്തിനൊപ്പമാണ് പാസ്പോർട്ടും തിരിച്ചു കൊടുക്കുക.

നാല് പാസ്പോർട്ടുകളും ഇയാളുടെ മുറിയിൽ നിന്നും കണ്ടെത്തി. മുനിയപ്പനെ പോലീസ് കസ്റ്റഡിയിലെടുത്ത് കരിപ്പൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇയാൾക്കെതിരെ വിശദമായ റിപ്പോർട്ട് പോലീസ് കസ്റ്റംസിന് കൈമാറും. മറ്റ് നിയമ നടപടികൾ ഇയാൾക്കെതിരെ സ്വീകരിക്കാൻ പോലീസിന് നിർവാഹമില്ല. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസാണ് നടപടി എടുക്കേണ്ടത്.

കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണ്ണക്കടത്ത് സംഘവുമായി വഴിവിട്ട ബന്ധം പുലർത്തുന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് കസ്റ്റംസ് സൂപ്രണ്ടിനെ കസ്റ്റഡിയിലെടുത്ത സംഭവം. കരിപ്പൂരിലെ സ്വർണ്ണക്കടത്ത് പിടികൂടുന്നതിൽ പോലീസ് ഫലപ്രദമായി ഇടപെടുന്നതിന്റെ തെളിവ് കൂടിയാണ് ഈ സംഭവം. ഇതുവരെ 53 സ്വർണക്കടത്ത് കേസുകളാണ് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് നിയോഗിച്ച പ്രത്യേക പോലീസ് സംഘം ഇത് വരെ കണ്ടെത്തിയത്.

കരിപ്പൂരിൽ പോലീസിൻ്റെ സ്വർണ്ണവേട്ട തുടരുകയാണ്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏർപ്പെടുത്തിയ സംവിധാനമാണ് കരിപ്പൂർ വിമാനത്താവളത്തിലെ പോലീസ് എയ്ഡ് പോസ്റ്റ്. കസ്റ്റംസിൻ്റെ പരിശോധന പൂർത്തിയാക്കി, സ്വർണ്ണം അവരിൽ നിന്നും വെട്ടിച്ച് വരുന്നവരിൽ നിന്നാണ് പോലീസ് സ്വർണ്ണം പിടികൂടുന്നത് എന്നത് ഏറ്റവും ശ്രദ്ധേയം.

വിമാനത്താവളത്തിന് പുറത്തെ പോസ്റ്റ് വഴിയുള്ള പോലീസിന്റെ ഈ സ്വർണ്ണവേട്ട കസ്റ്റംസിനെ സംബന്ധിച്ച് തലവേദനയാണ്. പോലീസ് പിടികൂടിയ സ്വർണ്ണത്തിന് തുടരന്വേഷണ നടപടികളാണ് കസ്റ്റംസിന് ബുദ്ധിമുട്ടുണ്ടാക്കുന്നത്. സ്വർണ്ണം പോലീസ് പിടികൂടിയാലും തുടരന്വേഷണം കസ്റ്റംസിൻ്റെ ഉത്തരവാദിത്തമാണ്. പ്രതികളെയും തൊണ്ടി വാഹനങ്ങളും റിപ്പോർട്ട് സഹിതം പോലീസ് കസ്റ്റംസിന് കൈമാറും. പക്ഷേ സ്വർണ്ണം കോടതിയിലാണ് ഹാജരാക്കുക. കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി സ്വർണ്ണം വാങ്ങിയ ശേഷമേ അന്വേഷണം തുടങ്ങൂ.

കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തിക്കുന്ന സ്വർണ്ണമാണ് പോലീസ് പിടികൂടുന്നത്. ഇത് കസ്റ്റംസിനെ സംബന്ധിച്ച് ക്ഷീണമാണ്. പിടികൂടിയ സ്വർണ്ണം യാത്രക്കാർ ക്യാപ്സൂൾ രൂപത്തിൽ ശരീരത്തിനകത്ത് ഒളിപ്പിച്ചുകൊണ്ട് വരുന്നവയാണ്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പലപ്പോഴും സ്വർണ്ണം പിടികൂടുന്നതെങ്കിൽ, വിമാനത്താവള പരിസരത്ത് നിരീക്ഷണത്തിലൂടെയും സംശയമുള്ളവരെ പിന്തുടർന്ന് ചോദ്യം ചെയ്തുമാണ് പോലീസ് സ്വർണ്ണം പിടികൂടുന്നത്.

കസ്റ്റംസ് അന്വേഷണം സ്വർണ്ണക്കടത്തുകാരിൽ ഒതുങ്ങുമ്പോൾ, സ്വീകരിക്കാനെത്തിയവരും വാഹനങ്ങളും എല്ലാം പോലീസിന്റെ അന്വേഷണത്തിൽ പിടിയിലാകുന്നു. ജനുവരി 21ന് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചശേഷം കസ്റ്റംസ് പിടികൂടിയതിനേക്കാളും സ്വർണ്ണം പോലീസ് കരിപ്പൂരിൽനിന്ന് പിടികൂടിയിട്ടുണ്ട് എന്നാണ് കണക്കുകൾ.