പകയുടെ രാഷ്ട്രിയത്തെ തിലകന്‍ ചേട്ടന്‍ തുറന്ന് പറഞ്ഞു… വേണു ചേട്ടന്‍ സ്വകാര്യം പറഞ്ഞു, ഹരീഷ് പേരടി പറയുന്നു

മലയാളികളുടെ മഹാനടന്‍ നെടുമുടി വേണു കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. നിരവധി പേര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അറിയിച്ച് രംഗത്തെത്തി. ഒരു സിനിമയില്‍ അഭിനയിക്കാനാകാത്തതിനെ തുടര്‍ന്ന് നെടുമുടി വേണുവിനെ പിന്നീട് തന്റെ സിനിമകളിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹരീഷ് പേരടി തന്റെ പ്രതികരണം അറിയിച്ചത്.

ഒരു ഫാന്‍സ് അസോസിയേഷനുകളുമില്ലാതെ ഗോപിചേട്ടന്റെയും തിലകന്‍ചേട്ടന്റെയും വേണുചേട്ടന്റെയും നഷ്ടത്തെ മലയാളി നെഞ്ചോട് ചേര്‍ക്കുന്നത് മലയാള സിനിമയുടെ അടുത്ത തലമുറ വായിക്കാനിരിക്കുന്ന ചരിത്രം …പകയുടെ രാഷ്ട്രിയത്തെ തിലകന്‍ ചേട്ടന്‍ തുറന്ന് പറഞ്ഞു… വേണു ചേട്ടന്‍ സ്വകാര്യം പറഞ്ഞു… എന്തായാലും ഇവരെയൊക്കെ ഒതുക്കാന്‍ ശ്രമിച്ച പകയന്‍മാരോട് ഒരു വാക്ക്..നിങ്ങളുടെ ജന്മം പകയുടെതാണ് …കലയുടെതല്ല.. അതുകൊണ്ട് നിങ്ങളുടെ സൃഷ്ടികള്‍ കാലത്തെ അതിജീവിക്കില്ല.. ഈ മഹാനടന്‍മാര്‍ അതിജീവിക്കും.-ഹരീഷ് പേരടി കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്, ഇന്ത്യന്‍ സിനിമയിലെ പ്രതിഭാധനനായ നെടുമുടിവേണുവിനെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പറ്റാത്തതിന്റെ പേരില്‍ 14 വര്‍ഷം പുറത്ത് നിര്‍ത്തിയ അനുഭവം സംവിധായകന്‍ തന്നെ തുറന്ന് പറയുന്നു.. മലയാളസിനിമയിലെ പകയുടെ രാഷ്ട്രീയം… 12 വര്‍ഷമാണ് കൊലപാതകത്തിനുള്ള ശിക്ഷ ഇതിപ്പോള്‍ 14 വര്‍ഷമായില്ലെ എന്ന് ആ മഹാനടന്‍ ഈ സംവിധായകനോട് സ്വകാര്യം ചോദിക്കേണ്ടി വന്നപ്പോള്‍ മാത്രമാണ് ശിക്ഷയില്‍ ഇളവ് കിട്ടിയതത്രേ.. പക്ഷെ ഈ 14 വര്‍ഷവും ആ മഹാനടന്‍ മലയാള സിനിമയില്‍ നിറഞ്ഞാടുകയായിരുന്നു എന്നത് ഒരു പരമാര്‍ത്ഥം..

ഒരു ഫാന്‍സ് അസോസിയേഷനുകളുമില്ലാതെ ഗോപിചേട്ടന്റെയും തിലകന്‍ചേട്ടന്റെയും വേണുചേട്ടന്റെയും നഷ്ടത്തെ മലയാളി നെഞ്ചോട് ചേര്‍ക്കുന്നത് മലയാള സിനിമയുടെ അടുത്ത തലമുറ വായിക്കാനിരിക്കുന്ന ചരിത്രം …പകയുടെ രാഷ്ട്രിയത്തെ തിലകന്‍ ചേട്ടന്‍ തുറന്ന് പറഞ്ഞു… വേണു ചേട്ടന്‍ സ്വകാര്യം പറഞ്ഞു… എന്തായാലും ഇവരെയൊക്കെ ഒതുക്കാന്‍ ശ്രമിച്ച പകയന്‍മാരോട് ഒരു വാക്ക്..നിങ്ങളുടെ ജന്മം പകയുടെതാണ് …കലയുടെതല്ല.. അതുകൊണ്ട് നിങ്ങളുടെ സൃഷ്ടികള്‍ കാലത്തെ അതിജീവിക്കില്ല.. ഈ മഹാനടന്‍മാര്‍ അതിജീവിക്കും…തീര്‍ച്ച…കാലം സാക്ഷി…നാടകം സാക്ഷി…