ഇനിയുള്ള സിനിമയും ലോകവും നിലപാട് പറയുന്നവരുടെതാണ് ,പേടി തൂറികളുടെതല്ല – ഹരീഷ് പേരടി

ഒരു മാഗസിനിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ പല ഭാഗങ്ങളും വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നടൻ റോഷൻ മാത്യുവും നടി ദർശന രാജേന്ദ്രനും രം​ഗത്തെത്തിത് സോഷ്ൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു.തങ്ങൾ പറയാത്ത കാര്യങ്ങളാണ് അച്ചടിച്ച്‌ വന്നതെന്നാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്

അതേസമയം നേരത്തെ സുഹൃത്തുക്കളായിരുന്ന ഇവർ സിനിമയിലേക്ക് എത്തിയതും സൗഹൃദവും സീ യു സൂണിനെക്കുറിച്ചുമൊക്കെയാണ് അഭിമുഖത്തിൽ വ്യക്തമാക്കുന്നത്.തങ്ങളുടെ പേരിൽ വന്ന ഫീച്ചറിൽ ഉപയോഗിച്ചിരിക്കുന്ന പൈങ്കിളി പ്രയോഗങ്ങളും അതിലെ ഭാഷയും തങ്ങളുടേതല്ലെന്ന് റോഷനും ദർശനയും വ്യക്തമാക്കിയിരുന്നു.ഇത് സമൂഹമാധ്യമങ്ങളിൽ വളരെ ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.എന്നാൽ റോഷന്റെ ഈ നിലപാടിന് പിന്തുണ അറിയിച്ച്‌ നിരവധി പേർ രംഗത്ത് എത്തിയിരുന്നു.ഇപ്പോൾ നടൻ ഹരീഷ് പേരടിയും ഈ വിഷയത്തിൽ റോഷന് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി

ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെ

റോഷൻ സത്യം എണ്ണി പറഞ്ഞ് നിലപാട് വ്യക്തമാക്കി ഇനിയുള്ള സിനിമയും ലോകവും നിലപാട് പറയുന്നവരുടെതാണ് പേടി തൂറികളുടെതല്ല നാടകം നാടിന്റെ അകമാണ് നാടകം പഠിച്ചവൻ,കളിച്ചവൻ അങ്ങിനയെ പറയു അഭിനന്ദനങ്ങൾ ottയാണെങ്കിലും തിയറ്ററുകളാണെങ്കിലും സിനിമയുടെ യഥാർത്ഥ രാജക്കൻമാർ പ്രേക്ഷകരാണ്