അയല്‍പ്പക്കത്തെ പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ച് കല്യാണം ഉറപ്പിക്കാന്‍ വീട്ടമ്മയെ പ്രേരിപ്പിച്ചത് യുവാക്കളോടു സംസാരിക്കാനുള്ള മോഹം

കണ്ണൂര്‍ : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം ആയിരുന്നു അയല്‍പക്കത്തെ പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി കണ്ണൂര്‍ സ്വദേശിയുമായി വീട്ടമ്മ വിവാഹം ഉറപ്പിച്ചത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നു. വീ്ട്ടമ്മയ്ക്ക് യുവാക്കളോട് സംസാരിക്കാനുള്ള താല്‍പ്പര്യമാണ് വിവാഹം ഉറപ്പിക്കാന്‍ പ്രേരിപ്പിച്ചത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച തിരുവാര്‍പ്പ് മണിയത്ര രാജപ്പന്റെ ഭാര്യ രജി രാജു (43) കണ്ണൂര്‍ സ്വദേശിയായ യുവാവിനു വിശ്വാസത്തിനായി അയച്ചു കൊടുത്തത് അയല്‍ വാസിയായ പെണ്‍കുട്ടിയുടെ വിവിധ പ്രായത്തിലുള്ള 100 ഫോട്ടോകളും റേഷന്‍ കാര്‍ഡിനേറെയും ഐഡന്റിറ്റി കാര്‍ഡിന്റെയും കോപ്പികളും ആയിരുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസം ലഭ്യമാക്കുന്നതിനാണെന്ന വ്യാജേന ആശാ വര്‍ക്കറായ വീട്ടമ്മ വാങ്ങിയതാണിവ. ബാങ്കില്‍ നിന്നു പണാപഹരണം നടത്തിയതിനും ഫേസ് ബുക്കില്‍ ആള്‍മാറാട്ട പോസ്റ്റിട്ടതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

വിവാഹ ആലോചന മുതല്‍ ഇന്നു കല്യാണം നടത്താന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ വധുവിനെ കാണാന്‍ വരനോ ബന്ധുക്കള്‍ക്കോ അവസരം നല്‍കാതിരിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ ഈ വീട്ടമ്മയുടെ കൗശലത്തിനു തെളിവാണെന്നു പോലീസ് പറയുന്നു. തിരുവനന്തപുരത്തു ജോലിയുള്ള പെണ്‍കുട്ടിയെ കാണാന്‍ രണ്ടു തവണ കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കു തിരിച്ച യുവാവിനെ ഇവര്‍ രണ്ടു തവണയും സൂത്രത്തില്‍ തിരിച്ചയച്ചു.
വീട്ടില്‍ മരണം, ചിക്കന്‍ പോക്‌സ്, വഴി പണി തുടങ്ങിയ കാരണങ്ങള്‍ നിരത്തി ലോഡ്ജില്‍ വെച്ച് കല്യാണ നിശ്ചയം നടത്തിക്കാന്‍ പോലും വീട്ടമ്മയ്ക്കു സാധിച്ചിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി വീട്ടമ്മയും മറ്റൊരാളും അവിടെ വന്നു. ഇരു കൂട്ടരും പരിചയപ്പെട്ട് വിവാഹം ഉറപ്പിക്കുകയും ചെയ്തു. പെണ്‍ കുട്ടിയെ കാണണമെന്നു വിഗേഷിന്റെ അച്ഛന്‍ ബാലകൃഷ്ണന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഗതാഗതക്കുരുക്കു മൂലം അവിടെ എത്താന്‍ കഴിയില്ലെന്നു പറഞ്ഞു വീട്ടമ്മ കൂടിക്കാഴ്ച മുടക്കി.

16ന് നടത്തേണ്ട വിവാഹത്തിന്റെ ഒരുക്കങ്ങള്‍ വിഗേഷിന്റെ വീട്ടില്‍ നടന്നു വരികയായിരുന്നു. 3 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു വീട് മോടി പിടിപ്പിച്ചു. പന്തലും ഇട്ടു. കല്യാണപ്പെണ്ണിന് ഇടാനുള്ള അളവ് ബ്ലൗസുമായി കണ്ണൂരിലുള്ള ബന്ധുവീട്ടില്‍ എത്താമെന്നു വീട്ടമ്മ അറിയിച്ചിരുന്നു. എത്താതെ വന്നപ്പോള്‍ വിഗേഷിന്റെ സഹോദരി വിനീഷയും ഭര്‍ത്താവ് ജയദീപും പെണ്‍കുട്ടിയുടെ വീട്ടിലേക്കു വരാന്‍ നിശ്ചയിച്ചു. കഴിഞ്ഞ ബുധനാഴ്ച അവര്‍ കോട്ടയത്ത് എത്തി പെണ്‍കുട്ടിയെ വിളിച്ചു. അമ്മയ്ക്കു ചിക്കന്‍ പോക്‌സാണെന്നും വീട്ടിലേക്കു വരേണ്ടന്നും വീട്ടമ്മ അവരെ അറിയിച്ചു. ഇതോടെ സഹോദരിക്കും ഭര്‍ത്താവിനും സംശയമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.

തന്റെ ഫോട്ടോ കാണിച്ച് താനറിയാതെ തന്നെ പ്രണയിച്ച വിഗേഷിനോട് സോറി എന്നു പറയാനല്ലാതെ പെണ്‍കുട്ടിക്കും ഒന്നും ആകില്ലായിരുന്നു. ഏതായാലും പെണ്‍കുട്ടി അറിയാതെ ഈ പെണ്‍കുട്ടിയെ വിഗേഷ് പ്രണയിക്കുകയും വിവാഹം തന്നെ നിശചിയിക്കുകയും ചെയ്തത് എല്ലാം ഒരു സിനിമാ കഥ പോലെ തന്നെ എന്നു പറയാം.16ന് നടത്തേണ്ട വിവാഹത്തിന്റെ ഒരുക്കങ്ങള്‍ വിഗേഷിന്റെ വീട്ടില്‍ നടന്നു വരികയായിരുന്നു. 3 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു വീട് മോടി പിടിപ്പിച്ചു. നാട്ടുകാരും ബന്ധുക്കളുമായി നൂറു കണക്കിനാളുകളേയാണ് കല്യാണത്തിനു ക്ഷണിച്ചതും. ഒന്നും അറിയാത്ത പെണ്‍കുട്ടിയുടെ ചിത്രം സഹിതം അടിച്ച് കല്യാണ കുറിയും വിതരണം ചെയ്തിരുന്നു. ഏതായാലും ഇത്തരത്തില്‍ പെണ്‍കുട്ടികളേ പോലും നേരില്‍ കാണാതെ നടത്തുന്ന എല്ലാ വിവാഹ ഉറപ്പിക്കലും, ഗള്‍ഫിലിരുന്ന് നാട്ടിലിരിക്കുന്ന പെണ്‍കുട്ടികളുടെ വിവാഹം ഉറപ്പിക്കുന്ന യുവാക്കളും ഇത് ഒരു മുന്നറിയിപ്പായി എടുക്കു