നടിയെ ആക്രമിച്ച കേസില്‍ പിന്തുണയുമായി രചന നാരായണന്‍കുട്ടിയും ഹണി റോസും.

നടിയെ ആക്രമിച്ച കേസില്‍ പിന്തുണയുമായി രചന നാരായണന്‍കുട്ടിയും ഹണി റോസും.നടിയുടെ ഹര്‍ജിയില്‍ രചനയും ഹണി റോസും കക്ഷിചേരുന്നു.

വനിതാ ജ‍ഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജിയില്‍ രചനയും ഹണി റോസും കക്ഷിചേരുന്നതോടെ ‘അമ്മ സംഘടനയുടെ നടപടി ആദ്യമായാണ് നടിയ്ക്ക് ലഭിക്കുന്നതെന്ന പ്രത്യേകതയയും ഇതിനുണ്ട്.കേസിൽ വനിത ജഡ്ജി വേണമെന്നും കേസ് തൃശൂരിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി സെഷൻസ് കോടതിയിൽ ഹർജി നൽകിയിരുന്നുവെങ്കിലും തളളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയിൽ ഇക്കാര്യം ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഇതിലാണ് ഇപ്പോൾ അമ്മ ഭാരവാഹികളായ നടിമാർ കക്ഷി ചേർന്നിരിക്കുന്നത്.അതേസമയം കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ദിലീപിന്റെ ഹര്‍ജിയും ഹൈക്കോടതി പരിഗണിക്കും.ദിലീപിനുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകുമെന്നും സൂചനയുണ്ട്. പൊലീസ് അന്വേഷണം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ചാണ് ദിലീപിന്റെ ഹര്‍ജി.