പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചു, അയൽവാസി അറസ്റ്റിൽ

തിരുവനന്തപുരം: ഭർത്താവ് പുറത്തുപോയ സമയം വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ‌അയൽവാസിയായ സുഗുണനെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു.

ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന വീട്ടമ്മയുടെ ഭർത്താവ് ആശുപത്രിയിൽ പോയ സമയം വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

വീട്ടമ്മ അഞ്ച് മാസം മുമ്പ് ഭർത്താവിന് സ്വന്തം വൃക്ക ദാനം ചെയ്തിരുന്നു. സംഭവദിവസം തുടർ പരിശോധനയുടെ ഭാഗമായി മകനൊപ്പം ഭർത്താവ് ആശുപത്രിയിൽ പോയ സമയമായിരുന്നു ആക്രമണം നടത്തിയത്. ഈ സമയം പ്രായമായ അമ്മയും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

അടുക്കളയിൽ പാചകം ചെയ്യുകയായിരുന്ന ഇവരെ കടന്നു പിടിച്ചുവെന്നാണ് പരാതി. ഇയാളുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് പരിക്കേറ്റിട്ടുണ്ട്. വീട്ടമ്മ ചെറുത്ത് നിൽക്കുകയും തിരിച്ച് ആക്രമിക്കുകയും ചെയ്തതോടെ പ്രതി വീട്ടിൽ നിന്നും ഇറങ്ങിയോടുകയായിരുന്നുവെന്ന് ഇവർ പറയുന്നു.