കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം വാണിജ്യ സമുച്ചയത്തില്‍ വന്‍ തീപിടുത്തം

കോട്ടയം. മെഡിക്കല്‍ കോളേജിന് സമീപം വന്‍ തീപിടുത്തം. ആശുപത്രിയുടെ എതിര്‍വശത്തുള്ള യുണൈറ്റഡ് ബില്‍ഡേഴ്‌സ് എന്ന വാണിജ്യ സമച്ചയത്തിലെ തോട്ടത്തില്‍ സ്‌റ്റോഴ്‌സിലാണ് തീപിടിച്ചത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഞായറാഴ്ച രാവിലെ 9.45 കൂടിയാണ് തീപിടുത്തം ഉണ്ടായത്. ആശുപത്രിയിലേക്ക് ആവശ്യമായ മെത്ത, പായ, മറ്റ് അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടയിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിരക്ഷാ സേന എത്തുന്നതിന് മുമ്പ് നാട്ടൂകാര്‍ വെള്ളം ഒഴിച്ച് തീകെടുത്താനുള്ള ശ്രമം തുടങ്ങിയിരുന്നു.