പിണറായിക്കൊപ്പം ചെറുമകൻ ഇഷാനും പുതുപ്പള്ളിയിൽ, ഇഷാനും വൻ സുരക്ഷ

മക്കൾ രാഷ്ട്രീയത്തിന്റെ ഈറ്റില്ലം ആകുന്ന കേരളത്തിലെ പല സീറ്റുകളും ഇലക്ഷനും ജനം കാണുമ്പോൾ പേരക്കുട്ടിയുമായി പിണറായി വിജയന്റെ പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രചാരണം.മകൾ വീണാ വിജയന്റെ മകൻ ഇഷാൻ വിജയനൊപ്പമാണ്‌ മുഖ്യമന്ത്രി പുതുപ്പള്ളിയിൽ പ്രചാരണത്തിന്‌ എത്തിയത്

മുത്തച്ചനൊപ്പം ഇഷാൻ സജീവമായിരുന്നു. നടക്കുമ്പോഴും അടുത്ത വേദികളിലേക്ക് പോകുമ്പോഴും എല്ലാം പിണറായിക്കൊപ്പം ചേർന്ന് ഇഷാൻ വിജയും നടന്നു. യാത്ര മുത്തച്ചനൊപ്പം അദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റിൽ തന്നെ.വെള്ളിയാഴ്ച പുതുപ്പള്ളി മണ്ഡലത്തിലെ മറ്റക്കര, പാമ്പാടി, ഞാലിയാകുഴി എന്നിവിടങ്ങളിലെ പ്രചാരണപരിപാടികളിൽ മുഖ്യമന്ത്രിക്കൊപ്പം ഒരേ വാഹനത്തിൽ ഇഷാനും ഉണ്ടായിരുന്നു.

പിണറായി വിജയൻ പ്രസംഗിക്കാൻ വേദിയിൽ കയറുമ്പോൾ ഇഷാൻ, വേദിക്ക് പുറത്തിരുന്നു മുത്തച്ചൻ പറയുന്ന പ്രസംഗങ്ങൾ സകൂതം കേൾക്കും. ഇഷാനും വൻ സുരക്ഷയാണ്‌ ഒരുക്കുന്നത്. സുരക്ഷാ അകമ്പടിയിലാണ്‌ യാത്രയും പരിപാടികളിൽ ഇരിക്കുന്ന കസേര പോലും ഇഷാനു സുരക്ഷാ ക്രമം പാലിച്ചാണ്‌. കേരളത്തിലെ തന്നെ വി വി ഐ പി പരിഗണനയിലുള്ള ഏക കുട്ടി എന്ന പ്രത്യേകതയും പരിഗണനയും ഇഷാനു ലഭിക്കുന്നുണ്ട്.