ഇസ്രായേൽ പണി ഇരന്നു വാങ്ങിയത്, സഹിക്കുന്നതിന് പരിധിയുണ്ട്, മലപ്പുറത്തെ ജനം

ഇസ്രായേൽ പാലസ്ഥീൻ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ പ്രതികരണവുമായി മലപ്പുറത്തെ ജനങ്ങൾ. ഇസ്രായേൽ പണി ഇരന്നു വാങ്ങിയതാണെന്ന് ജനങ്ങൾ പറയുന്നു. പാലസ്ഥീൻ സഹിക്കുന്നതിന് ഒരു പരിധിയുണ്ട്. സഹികെട്ടപ്പോഴാണ് അവർ തരിച്ചടിച്ചതെന്ന് ജനങ്ങൾ കർമ ന്യൂസിനോട് പറഞ്ഞു. യുദ്ധം ഒന്നിനു പരിഹാരമല്ല. ഹമാസിനെ മാത്രം മോശമായി ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ല.

ഇസ്രായേലാണ് ശരി എന്നും അവകാശപ്പെടുന്നുവർ ഉണ്ട്. പരിഹരിച്ച് തീർക്കേണ്ട ഈ പ്രശ്നങ്ങൾ എന്നാൽ ചില രാജ്യങ്ങൾ ഇതിനെ മുതലെടുക്കുകയാണ്. തീവ്രവാദി സംഘടനകളടക്കം ഇതിനു സപ്പോർട്ട് കൊടുക്കുകയാണ്, ജീവിക്കാനുള്ള സപ്പോർട്ട് കൊടുക്കുകയാണ് വേണ്ടത്. സാധരണക്കാരായ ആളുകൾ മരിച്ചു വീഴുന്നത് ബുദ്ധിമുട്ടാണ് ലോക രാജ്യങ്ങൾ ഇടുപെട്ട് ഇത് ഒത്തു തീർപ്പാക്കണം, യുദ്ധം പാടില്ല. ജനങ്ങൾ സമാധാനത്തിൽ ജീവിക്കണമെന്നും ജനങ്ങൾ കർമ ന്യൂസിനോട് പറഞ്ഞു.

വീഡിയോ കാണാം

അതേ സമയം ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 700ലേറെ ഇസ്രായേലികൾ. തെക്കൻ ഇസ്രായേലിൽ സംഗീത നിശയ്ക്കിടെയുണ്ടായ കൂട്ടക്കുരുതിയിൽ 260ൽ അധികം ആളുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഏറെയും വിദേശപൗരന്മാരാണെന്നാണ് റിപ്പോർട്ട്. നിരവധി പേരെ ബന്ദികളാക്കി. 100ൽ അധികം ഇസ്രായേലികളെ ഹമാസ് ബന്ധികളാക്കിയിട്ടുണ്ട്. ഉയർന്ന ഇസ്രായേലി ഉദ്യോഗസ്ഥർ അടക്കം 100ൽ അധികം ആളുകളെ ബന്ധികളാക്കിയതായി ഹമാസ് അവകാശപ്പെട്ടിട്ടുണ്ട്. ഇസ്രയേൽ പലസ്തീൻ സംഘർഷത്തിൽ ഗാസയിൽ ഇതുവരെ 500 ഓളം പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

ഇതിനിടെ ഗാസയിലെ ആക്രമണം ഇസ്രായേൽ കടുപ്പിച്ചു. വ്യോമമാർഗവും കരമാർഗവും ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ. 150 ഇടങ്ങളിൽ ആക്രമണം നടത്തിയെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നത്. ഹമാസ് കമാൻഡറെ പിടികൂടിയെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നുണ്ട്. ഇതിനിടെ ഹമാസും ആക്രമണം ശക്തമാക്കി. തെക്കൻ ഇസ്രായേലിൽ ഹമാസ് വ്യോമാക്രമണം നടത്തി. ഗാസ അതിർത്തിയിലെ സികിം, സുഫ, മെഫാൽസിം എന്നിവിടങ്ങളിൽ ഏറ്റമുട്ടൽ തുടരുകയാണ്.