ഗൾഫ്- അറബ് രാജ്യങ്ങളേ മാറ്റിമറിക്കും, ഇസ്രായേൽ മുന്നറിയിപ്പ്

ഈ യുദ്ധം ഗൾഫ്- അർബ് രാജ്യങ്ങൾ ഉൾപ്പെട്ട മിഡിലീസ്റ്റിന്റെ ഭാവി മാറ്റി മറിക്കും എന്ന് മുന്നറിയിപ്പ് നല്കി ഇസ്രായേൽ. മിഡിലീസ്റ്റിനെ യുദ്ധം മാറ്റുക തന്നെ ചെയ്യും. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പ്രതിജ്ഞയെടുത്ത് പ്രഖ്യാപിക്കുകയാണ്‌. എന്നാൽ എന്ത് മാറ്റം ആയിരിക്കും ഗൾഫ് മേഖലയിൽ ഉണ്ടാവുക എന്ന് ഇസ്രായേൽ വെളിപ്പെടുത്തിയില്ല. ഇസ്രായേലിന്റെ മുന്നറിയിപ്പ് ഇപ്പോൾ ഗൾഫ് രാജ്യങ്ങളുടെ ഉള്ളിൽ ഞടുക്കവും ഞെട്ടലുമായി മാറുകയാണ്‌

ഒരു പക്ഷേ ഇത് എണ്ണ വിപണി ആയിരിക്കാം. അല്ലെങ്കിൽ ഗൾഫിലെ ചേരികൾ ആയിരിക്കാം. അതും അല്ലെങ്കിൽ ഇറാനും ഖത്തറിനും എതിരായ വൻ തിരിച്ചടികൾ ആയിരിക്കാം.

ഇതിനിടെ എണ്ണ പ്രതിസന്ധി ഉണ്ടായേക്കാം എന്ന് ഇന്ത്യ മുന്നറിയിപ്പ് നല്കി.ഇസ്രായേൽ-ഹമാസ് തമ്മിലുള്ള സംഘർഷം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഊർജ ഉറവിടങ്ങൾ സൂക്ഷ്തമയോടെ കൈകാര്യം ചെയ്യണം എന്നും ഇന്ത്യ മുന്നറിയിപ്പ് ഇറക്കി.ഊർജ മേഖലയെ സംബന്ധിച്ചിടത്തോളം ഈ യുദ്ധം നിർണ്ണായകമായിരിക്കും എന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഗാസയിലെ എല്ലാ ഹമാസിന്റെ സൗകര്യങ്ങളും നശിപ്പിക്കുക എന്നതാണ് ഇസ്രായേലിന്റെ പ്രധാന ലക്ഷ്യം.“ – ഇസ്രായേലി പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഹമാസ് ഇല്ലാത്ത ഗാസ. ശത്രുക്കൾ ഇല്ലാത്ത ഗാസ. അതായിരിക്കും ലക്ഷ്യം എന്നും പറഞ്ഞു.

അമേരിക്കയോട് കൂടുതൽ ആയുധങ്ങൾ ചോദിച്ചു

ഇസ്രായേൽ അമേരിക്കയോട് കൂടുതൽ ആയുധങ്ങൾ ചോദിച്ചു. അയൺ ഡോം എയർ ഡിഫൻസ് സിസ്റ്റത്തിന് കൃത്യമായ മാർഗനിർദേശമുള്ള യുദ്ധോപകരണങ്ങളും കൂടുതൽ ഇന്റർസെപ്റ്ററുകളും ഇസ്രായേൽ അഭ്യർഥിച്ചു. ഹമാസ് ആക്രമണത്തിന് പിന്നാലെ അമേരിക്കയിൽ നിന്ന് മിസൈലുകളും പീരങ്കികളും ഇസ്രായേൽ ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയിൽ നിന്നും ഇസ്രായേൽ ലക്ഷ്യമാകി വൻ ആയുധ ശേഖരം പുറപ്പെട്ടതായും റിപോർട്ട് ഉണ്ട്.