ജയ് ഗണേഷ് ട്രെയിലർ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ പ്രദർശിപ്പിക്കും, വിവരം പങ്കുവെച്ച് ഹരീഷ് പേരടി

രഞ്ജിത്ത് ശങ്കർ ചിത്രം ജയ് ഗണേഷിന്റെ ട്രെയിലർ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ പ്രദർശിപ്പിക്കും. ഏപ്രിൽ 6, ശനിയാഴ്ച വൈകുന്നേരം 6:00 മണിക്കാണ് ട്രെയിലർ ടൈംസ് സ്ക്വയറിൽ പ്രദർശിപ്പിക്കുക . നടൻ ഹരീഷ് പേരടിയാണ് വിവരം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത് .

സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകൾ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന വിധം ഒരുക്കിയ ചിത്രമാണ് ‘ജയ് ഗണേഷ്’. ഇതിനു മുൻപ് ദുൽഖർ സൽമാൻ നായകനായി എത്തിയ കിംഗ് ഓഫ് കൊത്തയുടെ ട്രെയിലർ മാത്രമായിരുന്നു ടൈംസ് സ്ക്വയറിൽ പ്രദർശിപ്പിപിച്ച മായാലയാളം സിനിമയുടെ ട്രെയിലർ.

‘ജയ് ഗണേഷ്’ ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് നിർമിക്കുന്നത്. ഗണേഷ് എന്ന സൂപ്പർ ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്. മഹിമ നമ്പ്യാരാണ് നായിക. രഞ്ജിത്ത് ശങ്കർ തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്.