അനിൽ നമ്പ്യർ ഒഴിവായതല്ല, ഒഴിവാക്കിയത് എന്ന് വ്യക്തമാക്കി ജനം ടി വി

അനിൽ നമ്പ്യർ ഒഴിവായതല്ല, ഒഴിവാക്കിയത് എന്ന് ജനം ടി വി വ്യക്തമാക്കി.അനിൽ നമ്പ്യാർ സ്വർണ്ണ കടത്ത് കേസിൽ കുറ്റാരോപിതനാണ്‌ എന്നും ജനം ടി വി എം.ഡി വിശ്വരൂപൻ  വ്യക്തമാക്കി. സ്വർണ്ണ കള്ള കടത്ത് കേസിൽ കുറ്റാരോപിത സ്ഥാനത്ത് നില്ക്കുന്നതിനാൽ ജനം ടി.വിയുടെ എല്ലാ ചുമതയിൽ നിന്നും അനിൽ നമ്പ്യാരേ മാറ്റി എന്നും വിശ്വ രൂപൻ അറിയിച്ചു. അനിൽ നമ്പ്യാർ ജനം ടിവിയുടെ മുതൽ മുടക്ക് കാരനല്ല. 5000ത്തോളം ഷേർ ഉടംകളിൽ അനിൽ നമ്പ്യാർ ഇല്ല. ജനം ടിവിയുടെ 300ഓളം ജീവനക്കാരിൽ ഒരാൾ മാത്രമാണ്‌ അനിൽ നമ്പ്യാർ. കുറ്റാരോപിത സ്ഥനത്ത് നിന്നും മാറാതെ അദ്ദേഹം ഇനി ജനം ടിവിയിൽ തിരിച്ച് വരികയില്ലെന്നും കുറ്റത്തിൽ നിന്നും ഒഴിവായാൽ തിരികെ വരാമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തേ ചോദ്യം ചെയ്തതിനു ശേഷം ഉള്ള ഒരു പരിപാടിയിലും ജനം ടിവി ഉൾപെടുത്തിയിട്ടില്ല എന്നും വ്യക്തമാക്കി

അനിൽ നമ്പ്യാർ അറിയിച്ചത് ജനം ടിവിയിൽ നിന്നും അദ്ദേഹം സ്വയം ഒഴിവായി എന്നാണ്‌.എന്നാൽ ഔദ്യോഗിക അറിയിപ്പിൽ അനിൽ നമ്പ്യാരേ ജനം ടി.വി ഒഴിവാക്കുകയായിരുന്നു എന്ന് വന്നതോടെ സ്വയം മാറി നിന്നു എന്ന ഹീറോ നിലപാട് അനിൽ നമ്പ്യാർക്ക് നഷ്ടമായി.ഇതോടെ ഒരു കാര്യം വ്യക്തമായി.സ്വർണ്ണ കടത്ത് കേസിൽ വലിയ നഷ്ടങ്ങൾ സഹിച്ചും ബിജെപിയും കേന്ദ്ര സർക്കാരും വയ്ച്ച് ചുവടുകൾ മുന്നോട്ട് തന്നെ കൊണ്ടുപോകുന്നു.മോദിയുടേയും അമിത് ഷായുടേയും നിലപാടുകൾ വളരെ ശക്തമാണ്‌. സ്വർണ്ണ കള്ളകടത്തുമായി ബന്ധമുള്ള ആരെയും പാർട്ടി സംരക്ഷിക്കില്ല.

സ്വർണ്ണ കള്ള കടത്ത് കേസ് ശരിയായ രീതിയിൽ തന്നെയാണ്‌ പോകുന്നത്. സാധാരണ കേരളാ സർക്കാർ അവർക്കിഷ്ടമുള്ള കേസിൽ പ്രതികളേ രക്ഷിക്കുന്ന നിലപാട് പോലെയല്ല സ്വർണ്ണ കള്ളകടത്ത് കേസ്.പാർട്ടിക്കാർ കൊല ചെയ്താൽ അവർക്ക് കോടികൾ ഖജനാവിൽ നിന്നും എടുത്ത് അഭിഭാഷകരെ വയ്ച്ചു കൊടുക്കുന്ന സർക്കാരാണ്‌ കേരളത്തിൽ ഉള്ളത്.എന്നാൽ തങ്ങൾ അങ്ങിനെ അല്ല എന്ന് അനിൽ നമ്പ്യാരേ പുറത്താക്കി ബിജെപി തെളിയിച്ചിരിക്കുന്നു

അനിൽ നമ്പ്യാരേ വരെ പുറത്താക്കി ഈ നീക്കം എൻ.ഐ എ നടത്തുന്നതിനു വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ട്. എല്ലാ തെളിവുകളും ശേഖരിക്കുകയാണ്‌.മന്ത്രി സഭയിലേക്ക് തന്നെ എൻ.ഐ.എ ഒടുവിൽ എത്തി ചേർന്നേക്കാം. ഒന്നുകിൽ പിണറായി വിജയൻ..അല്ലെങ്കിൽ മന്ത്രി കെ.ടി ജലീൽ..അതുമല്ലെങ്കിൽ 2 പേരും ഒന്നിച്ചു..ഇതിൽ ഏതേലും ഒന്ന് ഉറപ്പാണ്‌.മറു ഭാഗത്ത് ലാവലിൻ കേസ് നീട്ടികൊണ്ട് പോകുന്നത് ഒഴിവാക്കാൻ സുപ്രീം കോടതിയും തീരുമാനിച്ചു. ഒരു മാസത്തിനുള്ളിൽ മിക്കവാറും ലാവലിൻ കേസിലും തീരുമാനം വരും.