‘ആഹാ അത്രയ്ക്കായോ’ മമ്മൂട്ടിയുടെ വൈറല്‍ സെല്‍ഫിയില്‍ സ്വന്തം മുഖം ചേര്‍ത്ത് ജനാര്‍ദ്ദനന്‍

വര്‍ക്കൗട്ടിന് നോ ലോക്ക്ഡൗണ്‍ എന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത മമ്മൂട്ടിയുടെ സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇന്നലെയും ഇന്നുമായി ഫേസ്ബുക്കോ വാട്ട്‌സ്ആപ്പോ തുറന്നാല്‍ മുഴുവനും കാമാന്‍ കഴിയുന്നത് മമ്മൂട്ടിയുടെ ഈ സെല്‍ഫികളാണ്. വൈറലായി മാറിക്കഴിഞ്ഞു മെഗസാറ്റാറിന്റെ ഈ സെല്‍ഫി. ഇതിനിടയിലിതാ മാരകട്രോളുമായി എത്തിയിരിക്കുകയാണ് നടന്‍ ജനാര്‍ദ്ദനന്‍.

മമ്മൂട്ടിയുടെ ചിത്രത്തില്‍ ഫോട്ടോഷോപ്പ് ചെയ്ത് സ്വന്തം മുഖം മുഖം ചേര്‍ത്ത് വെച്ചാണ് ഇപ്പോള്‍ അദ്ദേഹം ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.

https://www.facebook.com/Actorjanardhananofficial/posts/603257493676096

ആദ്യം മമ്മൂട്ടിയുടെ ഒറിജിനല്‍ ചിത്രം ഫേസ്ബുക്കിലൂടെ ജനാര്‍ദ്ദനന്‍ ഷെയര്‍ ചെയ്തിരുന്നു. പിന്നീട് എന്താണാവോ രഹസ്യം എന്ന് ചോദിച്ചു. ഒടുവിലാണ് ആഹാ ആത്രയ്ക്കായോ എന്ന ക്യാപ്ഷനോടു കൂടി ഫോട്ടോഷോപ്പ് ട്രോള്‍ ഇട്ടിരിക്കുന്നത്. ഏതായാലും മമ്മൂട്ടിയുടെ ഒറിജിനല്‍ ഫോട്ടോയ്‌ക്കൊപ്പം തന്നെ ചുരുങ്ങിയ സമയം കൊണ്ട് ജനാര്‍ദ്ധനന്‍ പങ്കു വെച്ച ഫോട്ടോയും വൈറലായിക്കഴിഞ്ഞു.