മഴയും മഞ്ഞും വകവയ്ക്കാതെ പുഴയും മലയും താണ്ടി കീരിത്തോട് എന്ന ഗ്രാമത്തിലേക്ക് വന്ന അങ്ങയെ ഞങ്ങൾ ഒരിക്കലും മറക്കില്ല, കുറിപ്പ്

ഇ​സ്ര​യേ​ലി​ൽ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളു​ടെ റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സൗ​മ്യ സ​ന്തോ​ഷി​ന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് സംസ്ക്കരിച്ചത്. ഇ​സ്രയേ​ൽ കോ​ൺ​സ​ൽ ജ​ന​റ​ൽ ജോ​നാ​ഥ​ൻ സ​ഡ്ക സൗമ്യയുടെ വീടു സന്ദർശിക്കുകയും കുടുംബത്തിന് ആശ്വാസം പകരുകയും ചെയ്തിരുന്നു. നിരവധി ആളുകളാണ് ജോ​നാ​ഥ​ൻ സ​ഡ്ക സൗമ്യയുടെ വീട് സന്ദർശിച്ചതിനെ അഭിനന്ദിച്ചെത്തിയത്. സംസ്ഥാന സർക്കാരുകൾ പോലും സൗമ്യയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയപ്പോഴാണ് ഇസ്രായേലിന്റെ പ്രതിനിധി വീട്ടിലെത്തിയതെന്നതും ശ്രദ്ധേയം. മാ​ലാ​ഖ ആ​യാ​ണ് ഇ​സ്രാ​യേ​ൽ ജ​ന​ത സൗമ്യയെ കാ​ണു​ന്ന​തെ​ന്ന് അദ്ദേഹം സൗമ്യയുടെ വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. മഴയും മഞ്ഞും വകവയ്ക്കാതെ പുഴയും മലയും താണ്ടി കീരിത്തോട് എന്ന കൊച്ച് ഗ്രാമത്തിലേക്ക് കടന്നു വന്ന് വേദനിക്കുന്ന ഒരു കുടുംബത്തെ ആശ്വസിപ്പിക്കുകയും മനുഷ്യത്വത്തിൻ്റെ മഹത്വം എന്തെന്ന് കാണിച്ച് തരുകയും ചെയ്ത അങ്ങയെ ഞങ്ങൾ ഒരിക്കലും മറക്കില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ പറയുകയാണ് ജോജോ കൊട്ടക്കൽ എന്ന യുവാവ്

വൈറലാകുന്ന കുറിപ്പിങ്ങനെ

ജോനാഥൻ സഡ്ക നന്ദി സഹോദരാ… നന്ദി… മഴയും മഞ്ഞും വകവയ്ക്കാതെ പുഴയും മലയും താണ്ടി കീരിത്തോട് എന്ന കൊച്ച് ഗ്രാമത്തിലേക്ക് കടന്നു വന്ന് വേദനിക്കുന്ന ഒരു കുടുംബത്തെ ആശ്വസിപ്പിക്കുകയും മനുഷ്യത്വത്തിൻ്റെ മഹത്വം എന്തെന്ന് കാണിച്ച് തരുകയും ചെയ്ത അങ്ങയെ ഞങ്ങൾ ഒരിക്കലും മറക്കില്ല…ബെംഗളൂരു ആസ്ഥാനമായ ഇസ്രായേൽ കോൺസുലേറ്റിലെ കോൺസൽ ജനറൽ ആയ ജോനാഥൻ സഡ്ക ആണ് ഇന്ന് സൗമ്യയുടെ വീട്ടിൽ ഇസ്രായേൽ ഗവൺമെന്റിന്റെ ഔദ്യോഗിക പ്രതിനിധി ആയി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി എത്തിയത്. കർണാടക, തമിഴ്നാട്, പോണ്ടിച്ചേരി, കേരളം എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വേണ്ടി ഉള്ളതാണ് ബെംഗളൂരു കോൺസുലേറ്റ്.


1974 ൽ ജെറൂസലേമിൽ ജനനം. ഹീബ്രൂ യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദവും ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ടെക്കിയോൺ) നിന്നും MBA, ഇസ്രേലി കോച്ചിംഗ് അസോസിയേഷനിൽ നിന്നും സ്ട്രാറ്റജിക് ആന്റ് ഓർഗനൈസേഷണൽ കൺസൾട്ടൻസി പരിശീലനവും നേടിയ ശേഷം ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ അനലിസ്റ്റ് ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

തുടർന്ന് 2002 ൽ ഇസ്രായേൽ ഗവൺമെന്റിന്റെ വിദേശ കാര്യ വകുപ്പിന്റെ കീഴിൽ ജോലിയിൽ പ്രവേശിച്ചു. വിവിധ തസ്തികകളിൽ സേവനം അനുഷ്ഠിച്ച ശേഷം റുമേനിയയിലെ ബുക്കാറസ്റ്റ്, ജപ്പാനിലെ ടോക്കിയോ, ഓസ്ട്രേലിയയിലെ കാൻബറ എന്നിവിടങ്ങളിലെ കോൺസുലേറ്റ് ഓഫീസുകളിൽ പ്രവർത്തിച്ചു. 2014 മുതൽ 2017 വരെ പോളിസി പ്ലാനിങ് ബ്യൂറോ ഡയറക്ടർ ആയി സേവനം അനുഷ്ഠിച്ചു. 2017 മുതൽ ചൈനയിലെ ബെയ്ജിംഗിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആയി പ്രവർത്തിച്ച ശേഷമാണ് 2020 സെപ്റ്റംബർ മാസത്തിൽ ബെംഗളൂരു കോൺസുലേറ്റിൽ കോൺസൽ ജനറൽ ആയി ചുമതലയേറ്റത്. ഹില ആണ് ഭാര്യ. രണ്ട് മക്കളുണ്ട്.