സനാതനധര്‍മ്മ വിരുദ്ധ പ്രസ്താവനയില്‍ കോണ്‍ഗ്രസിന്റെ സമീപനം അതിശയിപ്പിക്കുന്നതെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്. സനാതന വിരുദ്ധ പ്രസ്താവനയോടുള്ള കോണ്‍ഗ്രസ് നിലപാട് മ്ലേച്ഛമാണെന്ന് കെ സുരേന്ദ്രന്‍. രാജ്യത്തെ ഭൂരിപക്ഷ വിഭാഗത്തെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന എഎന്‍ഡിഐഎ മുന്നണിയുടെ തമിഴ്‌നാട് മന്ത്രിക്കെതിരം വലിയ പ്രതിഷേധമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ മുന്നണിയില്‍ നിന്നു തന്നെ എതിര്‍പ്പ് പുറത്തുവരുമ്പോഴും കോണ്‍ഗ്രസിന്റെ സമീപനം അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായിട്ടാണ് കെസി വേണുഗോപാല്‍ വിവാദ പ്രസ്താവനയെ കാണുന്നത്. ഗാന്ധിയുടെ കോണ്‍ഗ്രസ് രാഹുലിന്റെ കോണ്‍ഗ്രസായി മാറിയിരിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സിപിഎം എല്ലാക്കാലത്തും സനാതന ധര്‍മ്മത്തിന് എതിരാണ്. കേരളത്തിലെ കോണ്‍ഗ്രസ് നിലുപാട് വ്യക്തമാക്കണം. മതനിരപേക്ഷ പാര്‍ട്ടിയാണെന്ന് പറയുന്ന കോണ്‍ഗ്രസ് എന്തുകൊണ്ടാണ് ഭൂരിപക്ഷ വിഭാഗങ്ങളെ ഉന്‍മൂലനം ചെയ്യുമെന്ന പ്രസ്താവനയെ എതിര്‍ക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.