ഒരു വര്‍ഷം കൊണ്ട് നെയ്ത വിവാഹ സ്വപ്‌നങ്ങള്‍ കൊറോണ തകര്‍ത്തു, തോറ്റ് പിന്മാറാതെ അശ്വതി, നല്ലത് ചെയ്തതിന് ഉറ്റവരുടെ മുനവെച്ചുള്ള സംസാരവും

കണ്ണൂര്‍: കേരളത്തിലും കൊറോണ പിടി മുറുക്കി തുടങ്ങുകയാണ്. ഇതോടെ മുന്‍കരുതലിന്റെ ഭാഗമായി വിവാഹം അടക്കമുള്ള പരിപാടികളും ആഘോഷങ്ങളും വേണ്ടെന്ന് വെയ്ക്കുകയാണ് പലരും. മാത്രമല്ല വിദേശത്ത് നിന്ന് എത്തുന്നവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്. മറ്റുള്ളവരുടെ കൂടി സുരക്ഷ കണക്കിലെടുത്ത് എല്ലാവരും തന്നെ ഇത് അനുസരിക്കുമെങ്കിലും ചിലര്‍ ഇതിനെതിരെയും രംഗത്തെത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അശ്വതി എന്ന യുവതിയും കുടുംബവും വ്യത്യസ്തമാകുന്നത്. ഒരു വര്‍ഷം മുമ്പ് നിശ്ചയിച്ച അശ്വതിയുടെ വിവാഹമാണ് യുവതിയും പിതാവും അമ്മയും ഐസലേഷനില്‍ ഇരുന്ന് ഒരുക്കുന്നത്.

വിദേശത്തിരുന്ന് ഓണ്‍ലൈനിലൂടെ കണ്ടെത്തിയ അലങ്കാരങ്ങളും രാജകുമാരിയെ പോലെ ഒരുങ്ങി എത്തുന്ന സമയം. കൊട്ടാരം പോലെ അലങ്കരിച്ച കതിര്‍ മണ്ഡപം, അശ്വതിയുടെ എല്ലാ സ്വപ്‌നങ്ങളും കൊറോണ തൂത്ത് എറിയുകയായിരുന്നു. എന്നാല്‍ തളരാന്‍ അവള്‍ ഒരുക്കമായിരുന്നില്ല. 14 ദിവസത്തെ ഐസലേഷന്‍ പൂര്‍ത്തിയായ ശേഷം അടുത്ത ബന്ധുക്കളുടെ മാതാരം സാന്നിധ്യത്തില്‍ ചെറിയൊരു ചടങ്ങ് മാത്രമായി നവിവാഹം നടത്താനാണ് ഒരുക്കം.

ഒരു വര്‍ഷം മുമ്പ് നിശ്ചയിച്ചതായിരുന്നു വിവാഹം. ഏപ്രില്‍ എട്ടിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. അഞ്ചരക്കണ്ടി താഴെകാവിന്‍മൂല പുതിയപറമ്പത്ത് അശ്വതിയും അച്ഛന്‍ പ്രേമരാജനും അമ്മ സിന്ധുവും ഷാര്‍ജയില്‍ നിന്നും വിവാഹത്തിനായി നാട്ടില്‍ എത്തി. എന്നാല്‍ കൊറോണ പ്രചരിക്കുന്ന സാഹചര്യത്തില്‍ 14 ദിവസത്തെ ഐസലേഷനായി കുടുംബം സ്വയം തയ്യാറായി. നാടിന്റെ നന്മായ്ക്കായി ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങള്‍ വേണ്ടെന്ന് വെച്ച് മാതൃകയാവുക ആയിരുന്നു അശ്വതിയും കുടുംബവും.

വിമാന താവളത്തില്‍ എത്തിയ ഉടനെ അശ്വതിയും മാതാപിതാക്കളും മുന്‍കരുതല്‍ എന്ന നിലയില്‍ ഐസലേഷനിലേക്ക് മാറാന്‍ തീരുമാനിച്ചു. ഐസലേഷനില്‍ ഇരുന്നാണ് ഇപ്പോള്‍ കുടുംബം വിവാഹ ഒരുക്കങ്ങള്‍ നടത്തുന്നത്. ഐസലേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം പിന്നീട് കിട്ടുന്ന ഒരാഴ്ചയ്ക്ക് ഉള്ളില്‍ വേണം ബാക്കി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍.

എന്നാല്‍# മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഐസലേഷനിലേക്ക് മാറാന്‍ തയ്യാറായ കുടുംബത്തിന് നാട്ടില്‍ നിന്നുമുള്ള പ്രതികരണങ്ങള്‍ ആത്ര സുഖമുള്ളതല്ലെന്ന് അശ്വതിയുടെ പിതാവ് പ്രേമരാജന്‍ പറയുന്നു. ‘സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്ക് അസുഖമൊന്നുമില്ല. എന്നിട്ടും നാട്ടുകാര്‍ക്കു വേണ്ടിയാണ് ഐസലേഷനില്‍ കഴിയുന്നത്. പലര്‍ക്കും അതു മനസ്സിലാകുന്നില്ല. പരിചയക്കാരും ബന്ധുക്കളും പോലും മുഖം തിരിച്ചു നടന്നു പോകുന്നു. ജ്വല്ലറിക്കാര്‍ പോലും കടയിലേക്കു വരല്ലേ എന്നു പറയുന്ന അവസ്ഥയാണ്’.- പ്രേമരാജന്‍ പറയുന്നു.