പി.വി അൻവർ കേരളം കാബൂളാക്കുമോ? ഇയാളുടെ മിച്ചഭൂമി പിടിച്ചെടുക്കണം- കർമ്മ ന്യൂസ് സി.ഇ ഒ പി. ആർ സോമദേവ്

കർമ ന്യൂസ് അടക്കമുള്ള മാധ്യമങ്ങളെ പൂട്ടിക്കും എന്ന് പറ‍ഞ്ഞു നടന്ന പിവി അൻവർ ഇപ്പോൾ ഭൂമി തട്ടിപ്പിന്റെ പേരിൽ ജനങ്ങളെ പറ്റിക്കുന്നു. കർമ ന്യൂസ് അടക്കമുള്ള മാധ്യമങ്ങളെ ചെസ്റ്റ് നമ്പർ ഇട്ട് കൊലവിളിച്ചതിനു മറുപടി നൽകുകയാണ് കർമ ന്യൂസ് സിഇഒ പി ആർ സോമദേവ്. ജനങ്ങൾക്ക് അവകാശപ്പെട്ട 15 ഏക്കറോളം ഭൂമി പി വി അൻവർ കൈവശം വെച്ചിരിക്കുകയാണ്. അതിൽ നിന്ന് 6.2 ഏക്കർ ഭൂമി തിരിച്ചു പിടിക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. ഇങ്ങെനൊരാളോണോ ജനങ്ങളെ നേർവഴിക്കു നയിക്കുന്നതെന്ന് പി ആർ സോമദേവ് ചോദിക്കുന്നു.

ഇതിന് യാതൊരു നടപടിയും ഉണ്ടാകാൻ സാധ്യതയില്ല. കാരണം മാധ്യമ പ്രവർത്തകരെ ഇത്രത്തോളം ആക്രമിച്ചിട്ടും മുഖ്യമന്ത്രി മൗനം പാലിച്ചു. നിലമ്പൂരിലെ സുൽത്താൻ എന്ന് അവകാശപ്പെടുന്ന പി വി അൻവർ കേരളത്തെ കാബൂളാക്കുമോ? ഭൂമി ഇങ്ങനെ പിടിച്ചടക്കി കേരളത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണോയെന്ന് പി വി അൻവർ വ്യക്തമാക്കണം. പാവപ്പെട്ട ജനങ്ങളുടെ ഭൂമിയാണ് ഇങ്ങനെ അടക്കിപ്പിടിച്ചിരിക്കുന്നത്.

കൊള്ളരുതായമ്കളെ പുറത്തു കൊണ്ടുവരാതിരിക്കാൻ ഓൺലൈൻ മാധ്യമങ്ങളെ ഇല്ലാതാക്കുകയാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നത്. പൊതു ജനത്തെ കഴുതയാക്കുന്ന ആ ശൈലിയോട് കർമ ന്യൂസിന് യോജിപ്പില്ല. കമ്യൂണിസ്റ്റ് സർക്കാർ 15 ഏക്കർ ഭൂമി പിടിച്ചെടുത്ത് പാവപ്പെട്ട ആളുകൾക്ക് കൊടുക്കുന്നതുവരെ പൊതു ജനങ്ങളുടെ കണ്ണ് പിവി അൻവറിലേക്ക് ആയിരിക്കണമെന്നും പി ആർ സോമദേവ് പറഞ്ഞു

വീഡിയോ കാണാം