വയനാട്ടിൽ ഐസ് ഭീകര സാന്നിദ്ധ്യം എന്ന വാർത്ത, കർമ്മ ന്യൂസ് ഓഫീസിൽ പോലീസ് റെയ്ഡ്

കർമ്മ ന്യൂസ് തിരുവനന്തപുരം ഓഫീസിൽ പോലീസ് റെയ്ഡ് നടത്തി. വയനാട്ടിൽ ഐ.എസ് സാന്നിദ്ധ്യം ഉണ്ട് എന്നും ഐ.എസ് ഭീകരവാദമുണ്ടെന്നുമുള്ള കർമ്മ ന്യൂസിൻ്റെ വാർത്തയേ തുടർന്ന് പോലീസ് കർമ്മ ന്യൂസ് ഓഫീസിൽ റെയ്ഡ് നടത്തുകയാരുന്നു.

കേന്ദ്ര ഐബിയുടെ റിപ്പോർട്ട് ആയിരുന്നു വയനാട്ടിൽ ഐസ് ഭീകര സാന്നിദ്ധ്യം ഉണ്ട് എന്നത്. 18 മില്യൺ സബ്സ്ക്രൈബേഴ്സ് ഉള്ള ദേശീയ ചാനൽ എൻ.എം എഫ് ഐ ബി റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. കേരളത്തിൽ കർമ്മ ന്യൂസ് ആയിരുന്നു ഇത് പുറത്ത് വിട്ടത്. 2 വാർത്തകൾ ആയിരുന്നു പുറത്തുവിട്ടത്. എന്നാൽ 2 മതവിഭാഗങ്ങളെ തമ്മിൽ കലഹിപ്പിക്കുന്ന വാർത്ത എന്ന പേരിൽ വയനാട് പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. സോഷ്യൽ മീഡിയ പരിശോധിച്ചപ്പോൾ കണ്ട കാര്യം എന്ന് ചൂണ്ടിക്കട്ടി കേസ് എടുക്കുന്നു എന്നും പരാതിക്കാരൻ വയനാട് സൈബർ പോലീസ് എസ്ഐ എന്നുമാണ് എഫ്ഐആറിൽ ഉള്ളത്. ഐഎസ് കേന്ദ്രങ്ങളെ പരാമർശിച്ച് നടത്തിയ വാർത്തക്കെതിരേയാണ് പോലീസ് കർമ്മ ന്യൂസ് ഓഫീസ് റെയ്ഡ് നടത്തിയത്.

വയനാട്ടിലെ ഐഎസ് സ്ലീപ്പർ സെൽ പ്രവർത്തനങ്ങളെ കുറിച്ച് ദേശീയ മാധ്യമമായ എൻഎംഎഫ് ന്യൂസിൽ ദേശീയ സുരക്ഷാ കറസ്പോണ്ടൻ്റ് പങ്കജ് പ്രസൂൻ നടത്തിയ വെളിപ്പെടുത്തലുകളെ ആധാരമാക്കി കർമ്മ ന്യൂസ് തയാറാക്കിയ വാർത്തയ്ക്ക് എതിരെ സാമുദായിക സ്പർധ സൃഷ്ടിക്കുകയാണ് എന്നാരോപിച്ചു 153 – A വകുപ്പു പ്രകാരമാണ് വയനാട് സൈബർ പൊലീസ് കേസെടുത്തത്.

ഫെബ്രുവരി 19 ന് എഫ്ഐആർ റജിസ്റ്റർ ചെയ്തെങ്കിലും അക്കാര്യം കർമ്മ ന്യൂസിനെ അറിയിച്ചില്ല. എഫ് ഐ ആർ കോടതിയിൽ സമർപ്പിച്ച് സെർച്ച് വാറണ്ടുമായാണ് വയനാട് പൊലീസ് സംഘം കർമ്മ ന്യൂസ് ഓഫിസിൽ എത്തിയത്. വാർത്തയ്ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇൻസ്പെക്ടറുടെ സൈബർ നിരീക്ഷണത്തിനിടെ വാർത്ത ശ്രദ്ധയിൽ പെട്ടുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനു ഭീഷണി ഉയർത്തുന്ന നടപടിയാണ് പൊലീസിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. അന്വേഷണവുമായി സഹകരിക്കാനും പൊലീസ് നടപടിയെ നിയമപരമായി നേരിടാനുമാണ് കർമ ന്യൂസ് തീരുമാനം.

ഐ.ബി റിപ്പോർട്ട്