കാഴ്ചയുടെ 18ാം വാർഷികത്തിൽ ഞെട്ടലായി നൗഷാദിന്റെ മരണം

കുടുംബ പ്രേക്ഷകര്‍ക്ക് മമ്മൂട്ടി എന്ന നടനോട് വലിയ മമതയുണ്ടാക്കിയ ചിത്രമായിരുന്നു ബ്ലെസ്സി സംവിധാനം ചെയ്ത ‘കാഴ്ച’. ഗുജറാത്ത് ഭൂകമ്പവുമായി ബന്ധപ്പെട്ട് ബ്ലെസ്സി ചെയ്ത ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞോടിയിരുന്നു. പത്മരാജ ശിഷ്യനായ ബ്ലെസ്സി ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് കാഴ്ച.

പാചക വിദഗ്ധന്‍ കൂടിയായ നൗഷാദ് കാഴ്ചയുടെ സഹനിര്‍മാതാവായാണ് സിനിമയില്‍ തന്റെ സാന്നിധ്യം ഉറപ്പിക്കുന്നത്. ഒടുവില്‍ കാഴ്ചയുടെ 17-ാം വാര്‍ഷികത്തില്‍ തന്നെ നൗഷാദ് മരണത്തിനു കീഴടങ്ങി. രോഗബാധയെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ് അദ്ദേഹം.

പത്തനംതിട്ട തിരുവല്ലയില്‍ റസ്റ്ററന്റും കേറ്ററിങ് സര്‍വീസും നടത്തി വന്നിരുന്നു. പിതാവില്‍ നിന്നുമാണ് നൗഷാദിന് പാചകത്തില്‍ താത്പര്യം കിട്ടുന്നത്. കോളജ് വിദ്യാഭ്യാത്തിന് ശേഷം ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ചു. തുടര്‍ന്ന് കേറ്ററിങ് ബിസിനസില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തുകയും ബിസിനസ് വികസിപ്പിക്കുകയും ചെയ്തു. വിദേശങ്ങളില്‍ അടക്കം നൗഷാദ് കേറ്ററിങ് പ്രശസ്തമാവുകയും ചെയ്തു. നൗഷാദ് ദ് ബിഗ് ഷെഫ് എന്ന റസ്റ്ററന്റ് ശൃംഖലയും ഏറെ പ്രശസ്തമാണ്. ടെലിവിഷന്‍ പാചക പരിപാടികളില്‍ അവതാരകനായും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സിനിമ നിര്‍മാതാവ് എന്ന നിലയിലും നൗഷാദ് തിളങ്ങി. സ്‌കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകന്‍ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിര്‍മിച്ചായിരുന്നു നിര്‍മ്മാണ മേഖലയില്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും നിര്‍മിച്ചു. ഏതാനും ദിവസങ്ങള്‍ മുമ്പാണ് ഭാര്യ ഷീബ നൗഷാദ് മരിച്ചത് മകള്‍: നഷ്‌വ.

കാഴ്ചയ്ക്ക് ശേഷം ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങള്‍ നൗഷാദ് നിര്‍മിച്ചു. ടെലിവിഷന്‍ ചാനലുകളില്‍ പാചകവുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതാരകനായെത്തിയിരുന്നു.