ദി കേരള സ്റ്റോറി ബംഗാളില്‍ പ്രദര്‍ശനം ആരംഭിച്ചു, ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം

കൊല്‍ക്കത്ത. ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം വീണ്ടും ബംഗാളില്‍ ആരംഭിച്ചു. കൊല്‍ക്കത്തയിലെ ബോംഗാവിലെ ശ്രീമ സിനിമ തീയേറ്ററിലാണ് സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചത്. ചിത്രം പുറത്തിങ്ങി ഏറെ നാളുകള്‍ കഴിഞ്ഞെങ്കിലും സംസ്ഥാനത്ത് ആദ്യമായിട്ടാണ് ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നത്. സുപ്രീംകോടതി ചിത്രത്തിന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കിയിരുന്നു. ചിത്രം ആദ്യമായി പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ തന്നെ മികച്ച പ്രതികതരണമാണ് ചിത്രത്തിന് ലഭിച്ചത്.

സുപ്രീംകോടതി വിലക്ക് നീക്കി ദിവസങ്ങള്‍ക്ക് അകമാണ് ചിത്രം ബംഗാളില്‍ പ്രദര്‍ശനത്തിന് എത്തിയത്. സംസ്ഥാനത്ത് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് തീയേറ്റര്‍ ഉടമകള്‍ പറയുന്നു. കൂടാതെ ദി കേരള സ്റ്റോറി കൂടുതല്‍ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

സിനിമ ബംഗാളില്‍ പ്രദര്‍ശിപ്പിച്ചാല്‍ കലാപം ഉണ്ടാകുമെന്നും സമാധാനം നിലനിര്‍ത്താന്‍ സിനിമ നിരോധിക്കുകയാണെന്നുമാണ് മമതാ ബാനര്‍ജി പറഞ്ഞിരുന്നത്. കേരളത്തെ അപമാനിക്കുവാന്‍ ലക്ഷ്യമിട്ടുള്ള സിനിമയാണ് ദി കേരള സ്റ്റോറിയെന്നുംമമത പറഞ്ഞിരുന്നു.