കേരള പോലീസ് ഫേസ്ബുക്ക് പേജ് എന്തിന്?

കേരള പോലീസ് ഫേസ്ബുക്ക് പേജ് പൊങ്കാലയിടാനോ? സംഗീത ലക്ഷ്മണയും ഈ ചോദ്യം ചോദിക്കുന്നു.

കേരള പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പൊങ്കാലയിട്ട് സാധാരണക്കാരായ ജനങ്ങളും പ്രമുഖരും. നാല് ലക്ഷത്തിലധികം ലൈക്കുള്ള ഫേസ് ബുക്ക് പേജ് ഐസിയു പേജിനെക്കാളും ചളി അടിക്കുന്നു എന്നാണ് പലരും പ്രതികരിക്കുന്നത്. സമൂഹത്തിൽ വളരെ പ്രാധ്യാന്യമർഹിക്കുന്ന പല വിഷയങ്ങളും വളരെ ഒഴുക്കൻ മട്ടിലാണ് കേരള പോലീസ് ചളി രൂപത്തിൽ അവതരിപ്പിക്കുന്നത്. ആഭരണമോഷ്ടാക്കൾ സംസ്ഥാനത്ത് [പെരുകുമ്പോൾ ജനങ്ങളുടെ അറിവിലേക്കായി കേരളാപോലീസ് എത്തിച്ചിരിക്കുന്നത് ഒരു ജ്യുവലേറി പരസ്യം മാതൃകയിലാണ്.ആഭരണമോഷ്ടാക്കൾക്ക് വമ്പിച്ച ഓഫർ; നിങ്ങൾക്കായി കേരള പോലീസ് കൈവളകൾ സമ്മാനമായി നല്കുന്നുവെന്നാണ് ട്രോൾ മാതൃകയിൽ ഒഫിഷ്യൻ ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിൽ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും മൂലം നിരവധിയുവാക്കൾക്കാണ് ജീവൻ നഷ്ടമാകുന്നത്. ഇടം വലം നോക്കാതെ അമിത വേഗതയിൽ പായുന്നവർ വരുത്തിവയ്ക്കുന്ന അപകടങ്ങൾ ചില്ലറയല്ല. നിരപരാധികളായ കാൽനട യാത്രക്കാർക്കും ഇത്തരക്കാർ ഭീഷണിയാകുന്നു. ഈ കാര്യം പേജിലൂടെ പോലീസ് അധികാരികൾ അറിയിച്ചിരിക്കുന്നത് ഒരു ട്രോൾ ജിഫ് മോഡിലൂടെയാണ്. ഇത്തരം കോമാളിത്തരങ്ങൾ പോസ്റ്റ് ചെയ്യ്താൽ മാത്രമാണ് പൊതുജനശ്രദ്ധ കിട്ടുക എന്നത് പാഷാണം ഷാജീ ടെ ബുദ്ധിയാണോ? എന്നാണ് ഐജി ലക്ഷ്മണയുടെ മകളും അഡ്വക്കേറ്റുമായ സംഗീത ലക്ഷ്മണ ചോദിക്കുന്നത്.